Friday 9 September 2011

മുഹമ്മദ്‌ നബി:വിമര്‍ശനങ്ങള്‍ക്ക് മറുപടി


ajay baba>https://www.facebook.com/profile.php?id=100002760228897
ഈ പ്രൊഫൈലില്‍ നിന്നും റിപ്പോര്‍ട്ടര്‍ ഗ്രൂപ്പില്‍ വന്ന ചര്‍ച്ചക്ക് കൊടുത്ത മറുപടി അവര്‍ പലവട്ടം ഡിലീറ്റ് ചെയ്തതിനാല്‍  ഞാന്‍ ഇവിടെ സമര്‍പ്പിക്കുന്നു.

ആരോപണങ്ങള്‍  അടങ്ങിയ പോസ്റ്റ്‌ 

Ajay Baba:ഒരു ഗൃഹനായകന്റെ ചില ചരിത്രം നമുക്ക് പരിശോധിക്കാം. എന്നിട്ട് തീരുമാനിക്കാം, അയാള്‍ നല്ലവനോ എന്ന്.
എനിക്ക് ആ ഗൃഹനായകനെ അംഗീകരിക്കാന്‍ കഴിയില്ല. കാരണം:-


(1). ചുറ്റുമുള്ളവരുടെ ആരാധനാലയങ്ങള്‍ അയാള്‍ അടിച്ചു തകര്‍ത്തു തീയിട്ടു.
(2). ഭര്‍ത്താവിനെ ആക്രമിച്ചു കൊലപ്പെടുത്തി സഫിയ എന്ന പെണ്ണിനെ ഭോഗിച്ചു.
(3). 50 വയസ്സ് കഴിഞ്ഞിട്ടും കാമം അടങ്ങാതെ വെറും 8 വയസ്സുള്ള പെണ്‍കുഞ്ഞിനെ വിവാഹം ചെയിതു.
(4). സ്വന്തം വളര്‍ത്തു മകന്റെ ഭാര്യയെ വിവാഹം ചെയിതു.
(5). തന്‍റെ വിശ്വാസങ്ങള്‍ മാത്രമാണ് ശരി എന്ന് വിധിച്ചു, അത് അനുസരിക്കാത്തവര്‍ക്ക് നരകം എന്ന് ഭീഷണിപ്പെടുത്തി.
(6). ബൈബിള്‍ കോപ്പിയടിച്ചു.
(7). ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും നരകം എന്ന് പ്രഖ്യാപിച്ചു. (പഹയനു ഹിന്ദു, ബുദ്ധ മതങ്ങളെ കുറിച്ചു അറിയാതിരുന്നത്‌ ഭാഗ്യം).
(8). അയല്‍ക്കാര്‍ക്ക് ശല്യമായി 5 നേരം സംഗീതത്തെ കൊന്നു കൊല വിളിച്ചു. സംഗതിയുമില്ല, താളവുമില്ല, ബോധവുമില്ല!! അയല്‍ക്കാര്‍ക്ക് ഒരു നിത്യ ശല്യവും.!!!
(9). ആള്‍ക്കാരെ ആക്രമിച്ചു സ്ഥലങ്ങളും സമ്പത്തും പിടിച്ചടക്കി. പിടിച്ചവരില്‍ നിന്ന് ആണുങ്ങളെയും കുട്ടികളെയും കൊന്നു. പെണ്ണുങ്ങളെ വീതം വെച്ചെടുത്തു.
(10). സായിബാബയെയും ശ്രീ ശ്രീയേയുമൊക്കെ പോലെ നാട്ടുകാരുടെ സമ്പത്ത് ധൂര്‍ത്തടിച്ചു, ഒപ്പം അവരുടെ കണ്ണില്‍ പൊടിയിടാന്‍ പാവപ്പെട്ടവര്‍ക്ക് ദാനവും ധര്‍മ്മവും. സായിബാബ എത്രയോ ഭേദമായിരുന്നു.
(11). ദൈവത്തിന്റെ പേര് പറഞ്ഞ്‌ ആ പാവപ്പെട്ട ജനങ്ങളെ പറ്റിച്ചു. അനുസരിക്കാത്തവരെ വാള്‍ കൊണ്ട് അനുസരിപ്പിച്ചു.
(12). ഈ പേരുദോഷം മാറാന്‍ കൂട്ടാളികള്‍ ഒരു മതപുസ്തകം അടിച്ചിറക്കി എല്ലായിടത്തും എത്തിച്ചു.
(13). എതിര്‍ത്തവരെയെല്ലാം ഇല്ലാതാക്കി. ചിലര്‍ക്ക് സ്വത്തും സമ്പാദ്യവും കൊടുത്തു തന്‍റെ അനുയായികള്‍ ആക്കി. അത് ദാനധര്‍മ്മം എന്ന് പ്രചരിപ്പിച്ചു.
(14). ആ ഗൃഹനായകന്റെ ബന്ധുക്കള്‍ ഇന്നും നിരപരാധികളെ കൊന്നൊടുക്കുന്നു.
(15). ആ ഗൃഹനായകനെ ഇന്ന് ലോകം തിരിച്ചറിയുകയും ലോകവ്യാപകമായി എതിര്‍ക്കുകയും ചെയ്യുമ്പോള്‍ അനുയായികള്‍ ന്യായീകരിക്കാന്‍ പെടാപാട് പെടുന്നു.!!!

ഓരോ ആരോപണവും പരിശോദിക്കാം

(1).
ചുറ്റുമുള്ളവരുടെ ആരാധനാലയങ്ങള്‍അയാള്‍അടിച്ചു തകര്‍ത്തു തീയിട്ടു.

ans: അര്‍ത്ഥ ശൂന്യമായ ഒരു ആരോപണം മാത്രമാണിത്‌...സ്വന്തം ശരീരവും ധനവും വിശ്വാസവും സംരക്ഷിക്കാന്‍വേണ്ടി യുദ്ധം ചെയ്തപ്പോള്‍ പോലും പ്രവാചകന്‍പറഞ്ഞു:

്ഞു:

നിങ്ങൾ യുദ്ധം ചെയ്യുമ്പോൾ അതിരുകവിയരുത്.
 വഞ്ചന കാണിക്കരുത് : ചിത്രവധം ചെയ്യരുത്‌(കൈവെട്ടി,കാല്‍ വെട്ടി,കണ്ണ് ചൂഴ്ന്നെടുത്ത്;അരുത്):ശത്രു cക്കളില്‍ അവരുടെ അച്ഛനമ്മമാരുണ്ടാവും. നിങ്ങള്‍ അവരെ കൊല്ലരുത് : അവരുടെ കുട്ടികളെ ശത്രു പക്ഷത്ത് ഉണ്ടെലും കൊല്ലരുത് : അവരുടെ ആരാധനാലയം തകര്‍ക്കരുത്‌: മാത്രമല്ല ആരാധനാലയത്തില്‍ ഉള്ളവര്‍ നിങ്ങളുമായി വീണ്ടും വന്നു യുദ്ധത്തില്‍ ഏര്പെട്ടലല്ലാതെ അവരെ കൊല്ലരുത്. ഇവിടെ കര്‍ശനമായി ആരാധനാലയം തകര്കരുതെന്നു പ്രവാചകന്‍ പഠിപ്പിച്ചു...യുദ്ധത്തിന്‍റെ പേരില്‍ ഒരു നാട് മുഴുവന്‍ തകര്‍ത്തു തരിപ്പമാക്കുന്ന ആധുനിക കാലത്തേ പാശ്ചാത്യസംസ്കാരത്തിന് വിരുദ്ധമായി മാനവികമായ ഉപദേശ൦ യുദ്ധരംഗത് പോലും മുറുകെ പിടിച്ച വെക്തിത്വമാണ് പ്രവാചകതിരുമേനി..

                   ജീവനും സ്വത്തും വിശ്വാസവും സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നമുക്ക് നല്‍കുന്നില്ലേ?   പ്രവാചകന്‍ നടത്തിയ യുദ്ധങ്ങള്‍ മുഴുവന്‍ സ്വന്തം ജീവനും നാടും വിശ്വാസവും സംരക്ഷിക്കാനാണ്.അതിനാല്‍ അതിക യുദ്ധവും നടന്നത് മദീനയില്‍ആണ്.അല്ലെങ്കില്‍മദീനക്കു തൊട്ടടുത്ത്‌ആണ്... <ജനിച്ച നാടായ മക്കയില്‍നിന്നും ഓടി മദീനയില്‍അഭയം പ്രാപിച്ചപ്പോള്‍അവിടെയും ആക്രമിക്കാന്‍വന്നപ്പോള്‍പ്രതിരോധിച്ചു>..ബദറും ഉഹദും ഹന്തകും ഒക്കെ അതിനു തെളിവായി മുന്നില്‍ഉണ്ട്..

          മതത്തില്‍ ബലല്‍കരത്തിന് സാധ്യത ഇല്ലെന്നു ഖുര്‍ആന്‍ പഠിപ്പിക്കുന്നു.. നിങ്ങള്‍ തിന്മയെ നന്മ കൊണ്ട് നേരിടുക. എങ്കില്‍ നിന്റെ ശത്രു നിന്‍റെ മിത്രമായിത്തീരും എന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.അല്ലാതെ ഏതെങ്കിലും ആരാധനാലയം തകര്‍ക്കാന്‍ ഇസ്ലാം പഠിപ്പിക്കുനില്ല.
(2). ഭര്‍ത്താവിനെ ആക്രമിച്ചു കൊലപ്പെടുത്തി സഫിയ എന്ന പെണ്ണിനെ ഭോഗിച്ചു.


ans: ഖൈബര്‍യുദ്ധത്തില്‍കുടുംബത്തെയും ഭര്‍ത്താവിനെയും നഷ്ട്ടപെട്ട സ്ത്രീ ആയിരുന്നു  സഫിയ(റ). അങ്ങനെ അനാഥ ആയ സഫിയ(റ) അവരുടെ ഗോത്രമഹിമയും സ്റ്റാറ്റസും നിലനിര്‍ത്തിക്കൊണ്ട്(അന്നത്തെ  ഗോത്രവ്യവസ്ഥ  ഇതോടൊപ്പം കൂട്ടി വായിക്കുക) പ്രവാചകന്‍അവരെ വിവാഹം കഴിച്ചു സംരക്ഷിക്കാന്‍തീരുമാനിച്ചു.ഇതില്‍ എന്തെങ്കിലും മാനവവിരുദ്ധമായി ഉണ്ട് എന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ഒരാള്‍ക്കും പറയാന്‍ സാദിക്കില്ല.

                പക്ഷെ  ഇവിടെ ഒരു ചോദ്യം ഉണ്ട്. വിവാഹം കഴിക്കാതെ സംരക്ഷിച്ചു കൂടായിരുന്നോ? എന്ന് .അവിടെ സുഹൃത്ത്‌ മനസിലാക്കേണ്ടത്  ഇസ്ലാം ഒരു സ്ത്രീക്ക് കൊടുക്കുന്ന സംരക്ഷണം എന്ന് പറയുമ്പോള്‍ അതിനെ പൂര്‍ണമായ അര്‍ത്ഥത്തില്‍തന്നെ കാണുന്നു. കേവലം ഭക്ഷണവും പാര്‍പിടവും നല്‍കികൊണ്ടുള്ള ഒരു സംരക്ഷണം അല്ല. മറിച്ചു ലൈംഗികതക്ക് അപ്പുറത്തുള്ള സ്നേഹവും പരിഗണയും നല്‍കി കൊണ്ട് പൂര്‍ണമായ സംരക്ഷണമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്.. സഫിയ(റ) അന്നത്തെ ഗോത്ര പാരമ്പര്യവും മറ്റും നോക്കി അവര്‍ക്ക് കൂടി പ്രയസമുണ്ടാവാത്ത തരത്തില്‍ആ രാജ്യത്തെ ഭരണാധികാരി കൂടി ആയ  പ്രവാചകന്‍അവരെ വിവാഹം ചെയ്തു..... അതില്‍മാനവ വിരുദ്ധമായി ഒന്നും ഇല്ല എന്നും മനസിലാക്കുക.


(3). 50 വയസ്സ് കഴിഞ്ഞിട്ടും കാമം അടങ്ങാതെ വെറും 8 വയസ്സുള്ള പെണ്‍കുഞ്ഞിനെ വിവാഹം ചെയിതു

ans:തന്റെ ആത്മസുഹൃത്തായിരുന്ന അബൂബക്കറിന്‍റെ മകള്‍ആയിശയായിരുന്നു പ്രവാചക ജീവിതത്തിലേക്ക്കടന്നുവന്ന ആ സഹധര്‍മിണി. തന്റെ ഒന്‍പതാമത്തെ വയസ്സിലാണ് അവര്‍പ്രവാചകനോടൊപ്പം ദാമ്പത്യജീവിതമാരംഭിച്ചത്. അക്കാലത്ത് ഇതില്‍യാതൊരു അസ്വാഭാവികതയും സമൂഹം കണ്ടിരുന്നില്ല. യേശുമാതാവായിരുന്ന കന്യാമറിയയെ ജോസഫ് വിവാഹം ചെയ്തപ്പോള്‍അദ്ദേഹത്തിന് 90 വയസ്സും കന്യാമറിയത്തിന് പന്ത്രണ്ട് വയസ്സുമായിരുന്നു പ്രായമെന്ന് കാത്തോലിക് എന്‍സൈക്ളോപീഡിയ വ്യക്തമാക്കുന്നുണ്ട്. (ംംം.ിലംമറ്ലൃ.ീൃഴ/രമവേലി/08504മ.വാ). മുഹമ്മദ് നബി(സ്വ) തന്നെക്കാള്‍നാല്‍പ്പതു വയസ്സു പ്രായം കുറഞ്ഞ കന്യകയെ വിവാഹം ചെയ്തത് അദ്ദേഹത്തിനെതിരെയുള്ള ഒരു ധാര്‍മികാരോപണമായി സമകാലികരോ അദ്ദേഹത്തിന് ശേഷം നൂറ്റാണ്ടുകളോളം കഴിഞ്ഞ് ജീവിച്ചവരോ ആയ ഇസ്ലാം വിമര്‍ശകരൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല. ഈയടുത്ത കാലം വരെ സമൂഹത്തില്‍സാര്‍വത്രികമായിരുന്നു അത്തരം വിവാഹങ്ങള്‍. പ്രാവചകനെ(സ്വ) ഇണയായി ലഭിച്ചതില്‍സന്തോഷവതിയായിരുന്നു ആയിശയെന്നും അവരുടെ കുടുംബജീവിതം പൂര്‍ണമായി സംതൃപ്തമായിരുന്നുവെന്നും അവരുടെ തന്നെ വചനങ്ങളില്‍നിന്ന് വ്യക്തമാണ്. പ്രവാചകനു ശേഷം ഏറെ നാള്‍ജീവിച്ചിരിക്കുവാന്‍അവസരം ലഭിച്ചതിനാല്‍കുടുംബ-ദാമ്പത്യ ജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍പ്രവാചകനില്‍നിന്ന് പഠിക്കുവാനും അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനും ആയിശക്ക് കഴിയുകയും ചെയ്തു; ഈ വിവാഹത്തിനു പിന്നിലുള്ള ദൈവികയുക്തി ചിലപ്പോള്‍അതായിരിക്കാം - നമുക്കറിയില്ല. ഏതായിരുന്നാലും അവരും മാതാപിതാക്കളും സമ്പൂര്‍ണമായ സംതൃപ്തിയോടെ സ്വീകരിക്കുകയും അവര്‍ജീവിച്ച സമൂഹം വിമര്‍ശനമേതുമില്ലാതെ അംഗീകരിക്കുകയും ചെയ്ത പ്രസ്തുത വിവാഹത്തില്‍മാനവികവിരുദ്ധമായ യാതൊന്നുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്.
കടപ്പാട് http://www.muhammadnabi.info/rasool

 (4). സ്വന്തം വളര്‍ത്തു മകന്റെ ഭാര്യയെ വിവാഹം ചെയിതു.

              ഈ ആരോപണം ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു  കാര്യം നാം മനസിലാക്കണം.എല്ലാ കാലത്തിലും പ്രവാചക വിമര്‍ശകരുടെ  കയ്യിലെ മൂര്‍ച്ചയേറിയ ഒരു ആയുധമായിരുന്നു..പ്രവാചകന്‍ തന്‍റെ ദത്തുപുത്രന്‍റെ ഭാര്യയെ വിവാഹം ചെയ്തു  എന്നുള്ള  ഈ ആരോപണം.
ആ വിഷയം വളരെ വസ്തുനിഷ്ട്ടമായി നമുക്ക് ചര്‍ച്ച ചെയ്യാം.
                     സമൂഹത്തില്‍വ്യാപകമായി ദത്തുപുത്രാ സംവിധാനം നിലനില്‍ക്കുന്ന ഒരു കാലം ആയിരുന്നു അത്... മാത്രമല്ല ദത്തുപുത്രന് പുത്രന്റെ പദവിയും നല്‍കിയിരുന്നു... ഇതില്‍ധാര്‍മികമായി പല പ്രശ്നങ്ങളും ഉള്ളതിനാല്‍ദത്തുപുത്രന് പുത്രന്‍റെ സ്ഥാനം നല്‍കുന്നത് തടയാന്‍ഇസ്ലാം തീരുമാനിച്ചു..( ഇത് വളരെ വിശദീകരിക്കേണ്ട മറ്റൊരു വിഷയമാണ്‌.. ചോദ്യം ഇല്ലാത്തത കൊണ്ട് വിശദീകരിക്കുനില്ല)

ഈ നിയമം പ്രയോഗത്തില്‍കൊണ്ട് വരാന്‍ഒരു അവസരം കിട്ടിയപ്പോള്‍ <തന്റെ വളര്‍ത്തു പുത്രനായ സൈദ്‌ വിവാഹ മോചനം ചെയ്ത സൈനബിനെ(റ)വിവാഹം ചെയ്യുകഅത ഉപയോഗപ്പെടുത്താന്‍പ്രവാചകനോട് അള്ളാഹു വെക്തിപരമായ ബോധനം നല്‍കി....  ആ കാലഘട്ടത്തില്‍അത അങ്ങേ അറ്റം മോശമായി സമൂഹം കണ്ട ഒരു കാര്യം ആയിരുന്നു അത്. പ്രവാചകന് അതിയായ വിഷമം... ( പ്രവാചകനോട് കൊടിയ ദേശ്യമുള്ളവര്‍പോലും പ്രവാചകന്‍പെണ്ണുപിടിയനാണെന്ന് പറഞ്ഞിട്ടില്ല.... സ്വഭാവം മോശമാണെന്നും പറഞ്ഞിട്ടില്ല. പിന്നെ പ്രവാചകന്‍പറയുന്ന ദൈവിക വചനം മാത്രമാണ് അവര്‍ക്ക് പ്രശനം) പ്രവാചകന്‍വെക്തിപരമായ ബോധനം ആരെയും അറിയിച്ചില്ല.. അപ്പോള്‍അള്ളാഹു ഖുര്‍ആനിക വചനം ഇറക്കി....  അത് പ്രവാചകന്‍ജനങള്‍ക്ക് ഓതികേള്‍പിക്കുകയും സൈനബ (റ)വിവാഹം ചെയ്യുകയും ചെയ്തു...

                ആദരഷത്തിനു വേണ്ടി സ്വത്തു നല്‍കിയവരെ ചരിത്രത്തില്‍നമുക്ക് കാണാം... ജീവന്‍നല്‍കിയവരെ കാണാം.. പക്ഷെ ആദര്‍ശത്തിനു വേണ്ടി ആത്മാഭിമാനം പോലും നല്‍കിയ മഹന്‍

<അല്ലാഹുവിന്റെ രക്ഷയും സമാധാനവും ആ മഹ്ന്റെ മേല്‍ഉണ്ടാവട്ടെ>



         മാത്രമല്ല പ്രവാചകന്‍സൈനബ(റ) യുടെ  കാല്‍കണ്ടപ്പോള്‍ഇഷ്ട്ടം തോന്നി എന്നൊക്കെ പറയാറുണ്ട്പ്രവാചകനെ സംബന്തിച്ചു സൈനബ(റ) ഒരു അന്യ അല്ല.പ്രവാചകന്റെ അമ്മായിയുടെ മകളാണ് സൈനബ(റ).


പ്രവാചകന് സൈനബ(റ) വിവാഹം ചെയ്യനമെങ്കില്‍ പ്രവാചകന്‍ പറഞ്ഞാല്‍ ആരും സമ്മദിക്കാതിരിക്കില്ല. കാരണം പ്രവാചകന്‍അവരുടെ ആത്മീയ നേതാവ് ആണ് ഒപ്പം രാഷ്ട്രത്തിന്‍റെ ഭരണാധികാരിയും ആണ്.. സുഹൃത്ത്‌മനസിലാക്കുക.

         പക്ഷെ  പ്രവാചകന്‍അമ്മായിയുടെ മകളെ തന്‍റെ വളര്‍ത്തു മകനായ സൈദിനെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു.. പ്രവാചകന്‍പറഞ്ഞു എന്ന കാരണത്താല്‍മാത്രം ആണ് സൈനബയുടെ മാതാപിതാക്കള്‍വളര്‍ത്തു പുത്രനായ സൈദിന് റ സൈനബയെ വിവാഹം കഴിച്ചു കൊടുക്കുന്നത്... അവരുടെ ദാമ്പത്യത്തില്‍എന്തൊക്കെയോ താളപ്പിഴകള്‍ഉണ്ടായി വിവാഹ മോചനം ചെയ്തു... അപ്പോഴാണ് പ്രവാചകന്‍അവരെ വിവാഹം ചെയ്യുന്നത്,,,അത് എങ്ങനെയാണു വിമര്ഷിക്കപെടുന്നത് എന്ന് മനസിലാവുന്നില്ല..

            എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ട്ടമാണ്.അവളുടെ വീടുകരോട് പറഞ്ഞാല്‍ഞങ്ങളുടെ വിവാഹം നടക്കുകയും ചെയ്യും.. എന്നിട്ടും ഞാന്‍മറ്റൊരാളെ കൊണ്ട അവളെ വിവാഹം ചെയ്യിപ്പിച്ചു കുറച്ചു കാലം അവര്‍ലൈംഗികമയും മറ്റും ജീവിച്ചതിന് ശേഷം അവനോടു എനിക്ക് അവളെ ഇഷട്ടമാനെന്നും നീ അവളെ വിവാഹ മോചനം ചെയ്യണമെന്നു൦ പറഞ്ഞു വിവാഹമോചനം ചെയ്യിപ്പിച്ചു അവളെ ഞാന്‍വിവാഹം ചെയ്തു എന്ന് പറഞ്ഞാല്‍നിങ്ങള്‍അന്ഗീകരിക്കുമോ? അത പോലെ ഒരു കഥയാണ് സുഹൃത്ത്‌പറഞ്ഞിരിക്കുന്നത് എന്ന് മനസിലാക്കുക.....



(5). തന്‍റെ വിശ്വാസങ്ങള്‍മാത്രമാണ് ശരി എന്ന് വിധിച്ചു, അത് അനുസരിക്കാത്തവര്‍ക്ക് നരകം എന്ന് ഭീഷണിപ്പെടുത്തി.

ans: എല്ലാം ശരി എന്നും പറഞ്ഞു ലോകത് ഏതെങ്കിലും ദര്‍ശനം നിലനില്‍ക്കുന്നുണ്ടോ സുഹൃത്തേ? ഇല്ല എന്നതാണ് സത്യം. ആധുനിക കാലഘട്ടത്തിലെ കാറല്‍മാര്‍ക്സ്‌എടുക്കുക നാം’ അന്ന്നിലവില്‍ഉണ്ടായിരുന്ന ആദം സ്മിത്തിന്റെ മുതലാളിത്ത ദര്‍ശനങ്ങള്‍ശരിയല്ല എന്ന് പറഞ്ഞാണ് കാറല്‍മാര്‍ക്സ്‌ ആരംഭിക്കുന്നത്.ആദം സ്മിത്താവട്ടെ നിലവില്‍ഉണ്ടായിരുന്ന fudelist സമ്പ്രദായത്തിലെ സാമ്പത്തിക ക്രമങ്ങളിലെ ക്രമക്കേടുകളെ പറ്റി സംസാരിച്ചാണ് തുടങ്ങുന്നത്... 
       ഇനി ദര്‍ശനങ്ങളുടെ കാര്യം എടുക്കുക നാം..മഹാനായ ഭാരതിയ ആചാര്യന്‍ആയിരുന്ന ശ്രീ ശങ്കരാചാര്യര്‍അന്ന് നിലവില്‍ഉണ്ടായിരുന്ന സംക്യ യോക ദര്‍ശനങ്ങളെ ശക്തമായി വിമര്‍ശിച്ചും ശരിയല്ല എന്ന് സ്ഥാപിച്ചും കൊണ്ടാണ് തന്‍റെ അദ്വൈത ദര്‍ശനം കൊണ്ട് വന്നത്.  ശേഷം ആ അദ്വൈത ദര്‍ശനം ശരിയല്ല എന്ന് പറഞ്ഞാണ് വിഷിഷ്ട അദ്വൈത ദര്‍ശനം വന്നത്.ഇത് രണ്ടും ശരിയല്ല എന്ന് പറഞ്ഞാണ് മഹാദ്വാചാര്യര്‍തന്‍റെ ദ്വൈത ദര്‍ശനം കൊണ്ട വരുന്നത്.....ഇവിടെ എവിടെയും ഒരു കുഴപ്പവും ഇല്ല. ലോകത്ത് നിലനില്‍ക്കുന്ന ഭീകരവാദത്തിനും മറ്റും കാരണമാകുന്നത് ഒരിക്കലും ഈ ചിന്തയും അല്ല. അതിനു മറ്റു പല കാരണങ്ങളും ആണ്.. 
                               
.
പിന്നെ മറ്റൊരു കാര്യം അനുസരിക്കാത്തവരെ നരകം ഉണ്ട് എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി എന്നാണ്.. അതൊരു ഭീഷണി അല്ല. മറിച്ചു വലിയ ഒരു അപകടം മുന്നില്‍കണ്ട ആചാര്യന്‍റെ ഉപദേശമാണ് എന്ന് മനസിലാക്കുക. ടൂ വീലറില്‍ഒരു ഫാമിലി സഞ്ചരിക്കുമ്പോള്‍സൈഡ് സ്റ്റാന്റ് തട്ടിയില്ലെങ്കില്‍നാം അവരോടു ആ അപകടം വിളിച്ചു പറയും.. അല്ലെ? ആ ഒരു ദര്‍ശനകോണിലൂടെ മുഹമ്മദ്‌നബിയുടെ ഉപദേശം കണ്ടാല്‍സുഹൃത്തിനു കാര്യം മനസിലാകും... പിന്നെ നരകത്തില്‍വിശ്വസിക്കാത്തവര്‍നരകം എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി എന്ന് പറയുന്നതിലെ വൈരുധ്യവും ഇവിടെ നിലനില്‍ക്കുന്നു.....



(6). ബൈബിള്‍കോപ്പിയടിച്ചു.
ans: സുഹൃത്ത്‌കോപ്പി അടിച്ചെന്നു പറയുന്ന ബൈബിളില്‍നൂറുകണക്കിന് വൈരുദ്ധ്യങ്ങള്‍കാണാന്‍സാദിക്കും.. പുലരാത്ത പ്രവചനങ്ങള്‍കാണാന്‍പറ്റും...
ധാര്‍മികമായി തെറ്റായ കാര്യങ്ങള്‍കാണാന്‍പറ്റും.<വേണമെങ്കില്‍തെളിവ് ഹാജരാക്കാം>
ഇതൊന്നും ഇല്ലാത്ത ഖുര്‍ആന്‍എങ്ങനെയാണു ബൈബിളില്‍നിന്നും കോപ്പി ചെയ്തു എന്ന് പറയുന്നത്
ഖുറാനില്‍ഒരു വൈരുധ്യം കാണിക്കാന്‍സുഹൃത്തിനെ കൊണ്ട സാധിക്കുമോ?(ഖുര്‍ആന്‍ 4:82)
ഒരു അധാര്‍മികമായ പരാമര്‍ശം കാണിക്കാന്‍പറ്റുമോ?
ഒരു ശാസ്ത്രീയ വൈരുധ്യം കാണിക്കാന്‍പറ്റുമോ?
ഇല്ലെങ്കില്‍പിന്നെ എന്ത് അടിത്തറയാണ് നിങ്ങളുടെ വാദത്തിനു.
ഖുര്‍ആന്‍റെ ദൈവികതയും ബൈബിളിലെ വൈരുദ്ധ്യങ്ങളും അടുത്ത പോസ്റ്റില്‍ വിശദമായി വായിക്കാവുന്നതാണ്..

(7). ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും നരകം എന്ന് പ്രഖ്യാപിച്ചു. (പഹയനു ഹിന്ദു, ബുദ്ധ മതങ്ങളെ കുറിച്ചു അറിയാതിരുന്നത്‌ഭാഗ്യം).


ANS:സുഹൃത്തേ മാന്യമായ ഭാഷ ഉപയോഗിക്കാന്‍ഞാന്‍ആദ്യമായി ആവശ്യപ്പെടുന്നു... ഇങ്ങനെ ഒക്കെ സുഹൃത്ത്‌പ്രകൊപിപ്പിച്ചിട്ടും ഞങ്ങള്‍മാന്യമായി ഇടപെടുന്നത് ഞങ്ങളുടെ കയ്യില്‍എല്ലാത്തിനും മറുപടി ഉണ്ട് എന്നതിനാലാണ്. മാത്രമല്ല ഞങള്‍ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവര്‍ആണെന്നും   ഞങ്ങള്‍ക്ക് അറിയാം.

          ഇവടെ ഇസ്ലാം പറയുന്നത് ജൂതന്മാരും ക്രിസ്ത്യാനികളും യഥാര്‍ത്ഥ ദൈവിക പാതയില്‍നിന്നും അകന്നു പോയി എന്നാണ്.. കാരണം അവര്‍വേദഗ്രന്ഥങ്ങള്‍കൈകടത്തലുകള്‍ക്ക് വിധേയമാക്കുകയും തങ്ങളുടെ മുഴുവന്‍തെറ്റുകളും ന്യായീകരിക്കുന്ന രൂപത്തില്‍വേദഗ്രന്ഥങ്ങള്‍മാറ്റുകയും ചെയ്തു..
     ഇങ്ങനെ മനുഷ്യന്റെ കൈകടത്തല്‍ഗ്രന്ഥങ്ങളില്‍നടത്തിയത്‌കൊണ്ടാണ് അതിലോക്കെയും ധാരാളം വൈരുദ്ധ്യങ്ങള്‍കാണുന്നത്.<ബൈബിളില്‍യേശു വീഞ്ഞ് ഉണ്ടാക്കി എന്നത് ഉദാഹരണം> ഇവിടെ മനുഷ്യന്‍ധര്‍മവും അധര്‍മവും അറിയാതെ പകച്ചു നിന്നപ്പോള്‍ദൈവം അവസാനത്തെ വേദഗ്രന്ഥം അവതരിപ്പിച്ചു. അതാണ് ഖുര്‍ആന്‍. അത് പിന്‍പറ്റാതെ മനുഷ്യന്‍തോന്നിയത പോലെ കൈകടത്തിയ ഗ്രന്ഥത്തില്‍വിശ്വസിച്ചു നിങ്ങള്‍നരകത്തിലേക്ക്‌പോകരുത് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്......



(8). അയല്‍ക്കാര്‍ക്ക് ശല്യമായി 5 നേരം സംഗീതത്തെ കൊന്നു കൊല വിളിച്ചു. സംഗതിയുമില്ല, താളവുമില്ല, ബോധവുമില്ല!! അയല്‍ക്കാര്‍ക്ക് ഒരു നിത്യ ശല്യവും.!!!

ans: സുഹൃത്തേ “സംഗതിയുമില്ല, താളവുമില്ല, ബോധവുമില്ല!!” എന്ന് പറയാന്‍ബാങ്ക് ഒരു സംഗീത പ്രോഗ്രാം ആണെന്ന് സുഹൃത്തിനോട്‌ആരാ പറഞ്ഞത്‌..

         ബാങ്ക് മുസ്ലിംകള്‍പ്രാര്‍ത്ഥന സമയം ആയെന്നു വിശ്വാസികളെ അറിയിക്കാന്‍വേണ്ടി ഇസ്ലാം പഠിപ്പിച്ച മാര്‍ഗം. അതാണ് ബാങ്ക്. പിന്നെ ചര്‍ച്ചില്‍മണി മുഴങ്ങുമ്പോഴില്ലാത്ത അമ്പലത്തില്‍ഒമ്കാരവും ഭക്തിഗാനവും മുഴങ്ങുമ്പോള്‍ഇല്ലാത്ത ഒരു ശല്യം ബാങ്ക് കേള്‍ക്കുമ്പോള്‍ഉണ്ടാകുന്നെങ്കില്‍അങ്ങനെ ഒരു മനോഭാവം ഒരു മതേതരസമൂഹത്തില്‍ഉണ്ടാകാന്‍പാടുണ്ടോ? എന്ന് സുഹൃത്ത്‌ചിന്തിക്കുക.....


(9). ആള്‍ക്കാരെ ആക്രമിച്ചു സ്ഥലങ്ങളും സമ്പത്തും പിടിച്ചടക്കി. പിടിച്ചവരില്‍നിന്ന് ആണുങ്ങളെയും കുട്ടികളെയും കൊന്നു. പെണ്ണുങ്ങളെ വീതം വെച്ചെടുത്തു.
(10). സായിബാബയെയും ശ്രീ ശ്രീയേയുമൊക്കെ പോലെ നാട്ടുകാരുടെ സമ്പത്ത് ധൂര്‍ത്തടിച്ചു, ഒപ്പം അവരുടെ കണ്ണില്‍പൊടിയിടാന്‍പാവപ്പെട്ടവര്‍ക്ക് ദാനവും ധര്‍മ്മവും. സായിബാബ എത്രയോ ഭേദമായിരുന്നു.
(11).
ദൈവത്തിന്റെ പേര് പറഞ്ഞ്‌ആ പാവപ്പെട്ട ജനങ്ങളെ പറ്റിച്ചു. അനുസരിക്കാത്തവരെ വാള്‍കൊണ്ട് അനുസരിപ്പിച്ചു.....
(12). ഈ പേരുദോഷം മാറാന്‍കൂട്ടാളികള്‍ഒരു മതപുസ്തകം അടിച്ചിറക്കി എല്ലായിടത്തും എത്തിച്ചു.

ans: അധികാരത്തിനും സമ്പത്തിനും വേണ്ടിയാണ്  മുഹമ്മദ്‌ നബി ഇസ്ലാം മതം ജനങ്ങള്‍ക്കിടയില്‍ പ്രബോധനം ചെയ്തത് എന്നാണ് ചോദ്യത്തിന്‍റെ ചുരുക്കം. 

                           അധികാരമോഹമെന്നാല്‍ എന്താണ്? രാജ്യത്തിന്റെ അധികാരം കൈ ക്കലാക്കി സുഖസമൃദ്ധമായ ജീവിതം നയിക്കാനുള്ള ആഗ്രഹം. പതിമൂന്ന് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം പലായനം ചെയ്തു മദീനയിലെത്തിയ പ്രവാചകന് അധികാരം ലഭിച്ചുവെന്നത് നേരാണ്. എന്നാല്‍, അദ്ദേഹത്തിന് അധികാരം സുഖലോലുപതയ്ക്കുള്ള മാര്‍ഗമായി രുന്നില്ല. ഭരണാധികാരിയായിരിക്കുമ്പോഴും ഈത്തപ്പനപ്പായയില്‍ അന്തിയുറങ്ങുകയും വസ്ത്രങ്ങള്‍ സ്വയം അലക്കുകയും പാദരക്ഷകള്‍ തുന്നുകയും ആടിനെ കറക്കുകയും ചെയ്യുന്ന മനുഷ്യനെ അധികാരമോഹിയെന്നു വിളിക്കാന്‍ ആര്‍ക്കാണ് സാധിക്കുക?
                                 അധികാരത്തിന്റെ പേരില്‍ ജനങ്ങളാല്‍ ആദരിക്കപ്പെടുകയും അവരില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുകയും ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് അധികാരം മോഹിക്കുക. പ്രവാചക(സ്വ)നാവട്ടെ ജനങ്ങളെ സേവിച്ച് ജനങ്ങളോടൊപ്പം ജീവിച്ചയാളായിരുന്നു. തന്നെ ബഹുമാനിച്ചുകൊണ്ട് ആളുകള്‍ എഴുന്നേറ്റു നില്‍ക്കുന്നതുപോലും അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നില്ല.

                             അദ്ദേഹം ഉപദേശിച്ചു: "ക്രിസ്ത്യാനികള്‍ മര്‍യമിന്റെ പുത്രനായ യേശുവിനെ പുകഴ്ത്തിയതുപോലെ എന്നെ നിങ്ങള്‍ പുകഴ്ത്തരുത്'' (ബുഖാരി, മുസ്ലിം). ഇതെല്ലാംതന്നെ മുഹമ്മദ് (സ്വ) ഒരു അധികാര മോഹിയായിരുന്നില്ലെന്ന് വ്യക്തമാക്കുന്നു.

മാത്രവുമല്ല, തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാ ണെങ്കില്‍, മക്കയിലെ പ്രയാസപൂര്‍ണമായ ആദ്യനാളുകളില്‍തന്നെ അധികാരം നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. സമൂഹത്തിലെ നേതാക്കന്മാരെല്ലാംകൂടി ഒരു ദിവസം മുഹമ്മദി(സ്വ)ന്റെ അടുത്തുചെന്ന് അദ്ദേഹത്തെ വശീകരിക്കാനായി ആവത് ശ്രമിച്ചു നോക്കി. പക്ഷെ, നിരാശ മാത്രമായിരുന്നു ഫലം.

                     മക്കയിലെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ആദ്യനാളുകളിലായിരുന്നു ഈ സംഭവം. ഖുര്‍ആന്‍ രചിച്ചുകൊണ്ട് താന്‍ ദൈവദൂതനാണെന്ന് വരുത്തിത്തീര്‍ത്ത് അധികാരം കൈക്കലാക്കുകയായിരുന്നു പ്രവാചക(സ്വ)ന്റെ ലക്ഷ്യമെങ്കില്‍ പ്രയാസങ്ങള്‍ ഏറെയൊന്നും സഹിക്കാതെ അധികാരം തന്റെ കാല്‍ക്കീഴില്‍ വന്ന സമയത്ത് അദ്ദേഹം അത് സ്വീകരിക്കുവാന്‍ വൈമനസ്യം കാണിച്ചതെന്തിനാണ്? മുഹമ്മദ്(സ്വ) അധികാരം കാംക്ഷിച്ചിരുന്നില്ലെന്ന് ഇതില്‍നിന്ന് സുതരാം വ്യക്തമാണ്. ഖുര്‍ആന്‍ കൊണ്ടുവന്നതിനു പിന്നില്‍ അധികാരമോഹമായിരുന്നില്ലെന്ന് സാരം.
                   

                            ഖുര്‍ആന്‍ഭൌതിക ലാഭങ്ങള്‍ക്കുവേണ്ടി പടച്ചുണ്ടാക്കിയ മുഹമ്മദി(സ്വ) ന്റെ കൃതിയാണെന്ന വാദമാണിവിടെ തകരുന്നത്. ആകെ സ്വത്തായി ബാക്കിയുണ്ടായിരുന്ന ഏഴു ദീനാര്‍മരണത്തിനുമുമ്പ് ദാനം ചെയ്യുകയും യഹൂദന് തന്റെ പടച്ചട്ട പണയം വെച്ചുകൊണ്ട് മരണപ്പെടുകയും ചെയ്ത മനുഷ്യന്‍ധനമോഹിയായിരുന്നുവെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്

(13). എതിര്‍ത്തവരെയെല്ലാം ഇല്ലാതാക്കി. ചിലര്‍ക്ക് സ്വത്തും സമ്പാദ്യവും കൊടുത്തു തന്‍റെ അനുയായികള്‍ആക്കി. അത് ദാനധര്‍മ്മം എന്ന് പ്രചരിപ്പിച്ചു.
ans: ഇസ്ലാമിനെ വിമര്‍ശിക്കുന്നവരെ ഒരിക്കലും ഉന്മൂലനം ചെയ്ത ചരിത്രം പ്രവാചകജീവിതത്തില്‍ നമുക്ക് കാണാന്‍ സാധിക്കില്ല.പ്രവാചകന് നേരെ ശാപവാക്കുകള്‍ പ്രയോഗിച്ച പ്രവാചകന്‍റെ പിതൃവ്യരില്‍  ഒരാളായിരുന്നു  അബൂലഹബ്. പ്രവാചക നിന്ദക്ക് തുടക്കം കുറിച്ച അദ്ധേഹത്തെ ശക്തമായി അപലപിച്ചു കൊണ്ട് ഖുര്‍ആന്‍ വചനം അവതരിച്ചു.
"അബൂലഹബിന്‍റെ ഇരുകൈകളും നശിക്കട്ടെ! അവന്‍ നശിച്ചിരിക്കുന്നു!''
                          ഈ വചനങ്ങള്‍ അവതരിക്കപ്പെട്ട് ഒന്നരപതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് അബൂലഹബ് ആളുകളെല്ലാം വെറുക്കുന്ന ഒരു വികൃതരോഗം ബാധിച്ച് മരണപ്പെട്ടത്. ഒന്നരപ്പതിറ്റാണ്ടുകള്‍ക്കിടയില്‍ ജീവിച്ച മുസ്ലിംകളെല്ലാം അബൂലഹബിനെ ശപിച്ചുകൊണ്ടുള്ള ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആവര്‍ത്തിച്ച് പാരായണം ചെയ്തു. അവരില്‍ വീരശൂരപരാക്രമികളായ ഉമര്‍ ഖത്താബിനെയും ഹംസയേയും അലിയേയും പോലെയുള്ള പ്രവാചകാനുചരന്‍മാരുണ്ടായിരുന്നു. സര്‍വശക്തന്‍ ഖുര്‍ആനിലൂടെ ശപിച്ച അബൂലഹബിനെ വകവരുത്തുവാന്‍ അവരോടൊന്നും നബി(സ്വ) ആവശ്യപ്പെട്ടില്ല; അവരൊന്നും അത് ചെയ്തിട്ടുമില്ല എന്നത് ചരിത്രം.ഇത് പോലെയുള്ള ഒത്തിരി സംഭവങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.
                   മുന്‍വിശദീകരണങ്ങളില്‍ നിന്നും പ്രവാചകന്‍റെ സാമ്പത്തിക നില സുഹൃത്തിനു മനസിലയിട്ടുണ്ടാകും എന്ന് കരുതുന്നു.. അങ്ങനെയുള്ള പ്രവാചകന്‍ സ്വത്തു കൊടുത്തു ആളുകളെ അനുയായികളാക്കി എന്ന് പറഞ്ഞാല്‍ അത് കേവലം നിലവാരമില്ലാത്ത ഒരു വിമര്‍ശനമായി അവശേഷിക്കുന്നു.
                  
(14). ആ ഗൃഹനായകന്റെ ബന്ധുക്കള്‍ഇന്നും നിരപരാധികളെ കൊന്നൊടുക്കുന്നു.
ans: മതവിരുദ്ധരുടെ പ്രവര്‍ത്തനം മതമായി തെറ്റിദ്ധരിച്ചു അതിന് വിമര്‍ശനങ്ങള്‍ എഴുതുന്നതിനു പകരം യഥാര്‍ത്ഥ മതത്തെ അറിയാന്‍ ശ്രമിക്കുക.ലോകത്ത് ഇന്ന് നടക്കുന്ന തീവ്രവാദ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക്  ഒരിക്കലും ഇസ്ലാമിന്‍റെ  പിന്തുണ ഇല്ല   .അതിന്‍റെ പേരില്‍ ഇസ്ലാമിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന മാധ്യമശ്രമം ഇവിടെ നാം കൂട്ടിവായിക്കേണ്ടതാണ്.
           ലോകം കണ്ട ഏറ്റവും വലിയ ക്രൂരത ചെയ്തയാളണല്ലോ ഹിറ്റ്‌ലര്‍. അയാള്‍ഒരു ക്രിസ്ത്യന്‍ആയിരുന്നു. എന്നിട്ടും ഹിറ്റ്‌ലറെ ആരും ക്രിസ്ത്യന്‍ഭീകരവാദി എന്ന് വിളിക്കുന്നില്ല. മുസോളിനി ഒരു ക്രിസ്ത്യന്‍ആണ്, എന്നിട്ടും മുസോളിനിയെ  ആരും ക്രിസ്ത്യന്‍ഭീകരവാദി എന്ന് വിളിക്കുന്നില്ല.പക്ഷെ മുസ്ലിം നമധാരിയായ ഒരാള്‍എന്ത് ചെയ്താലും അത് ഇസ്ലാമിന്റെ പേരില്‍.. ഈ ഇരട്ടത്താപ്പ് എന്ന് മാറും സമൂഹത്തില്‍നിന്നും.
        ഒരു കന്യാസ്ത്രീയുടെ വേഷം ആത്മീയ ഔന്യത്വതിനു പ്രതീകമായി ചിത്രീകരിക്കുമ്പോള്‍മുസ്ലിം സ്ത്രീയുടെ വേഷം അടിമത്വത്തിന്റെ ചിന്നമായി കാണുന്നു. പക്ഷെ കന്യാസ്ത്രീകള്‍ക്ക് കല്യാണം പോലും കഴിക്കാന്‍പറ്റില്ല എന്ന് മനസിലാക്കുക.ഈ ഇരട്ടത്താപ്പ് നയം എന്ത് കൊണ്ട്!!!!!!!!!!!!!!!!!
            നിരപരാധിയായ ഒരു മനുഷ്യനെ കൊന്നവന്‍ലോകത്തുള്ള മുഴുവന്‍മനുഷ്യനെയും കൊന്ന കൊലയാളിയെ പോലെയാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു,,, മതവിരുദ്ധരായ ചിലരുടെ പ്രവര്‍ത്തനം ഇസ്ലാമിന്‍റെ പേരില്‍ അടിച്ചേല്‍പ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്ക് എതിരെ അജയ്യമായ ആദര്‍ശം ജനങ്ങള്‍ക്ക്‌  എത്തിച്ചു കൊടുത്തു തെറ്റിദ്ധാരണ നീക്കാന്‍ ശ്രമിക്കണം എന്നാണ് ഈ വിഷയത്തില്‍ പറയാന്‍ ഉള്ളത്.


(15). ആ ഗൃഹനായകനെ ഇന്ന് ലോകം തിരിച്ചറിയുകയും ലോകവ്യാപകമായി എതിര്‍ക്കുകയും ചെയ്യുമ്പോള്‍അനുയായികള്‍ ന്യായീകരിക്കാന്‍പെടാപാട് പെടുന്നു.!!!


ans: 14 നൂറ്റാണ്ടായി വിമര്‍ശകന്മാരുടെ മനസ്സുകളെ പോലും പരിവര്‍ത്തനത്തിന് വിധേയമാക്കി കൊണ്ട് ഇസ്ലാം ജൈത്ര യാത്ര തുടരുകയാണ്.. ഞങ്ങളൊക്കെ ഇസ്ലാമിന്റെ സത്യം മനസിലാക്കുകയും അത് ലോകത്തിനു സമര്‍പ്പിക്കുകയും ചെയ്യുന്നവരാണ്...സുഹൃത്ത്‌കരുതുന്നത് പോലെ ഒരു പ്രയാസവും ഈ കാര്യത്തില്‍ഇല്ല എന്നാണ് പറയാനുള്ളത്‌,.

          പിന്നെ പ്രവാചകന്‍എതിര്‍ക്കപ്പെടുന്നതിനെ പറ്റി പറയാം.. ലോകത്ത്‌സൃഷ്ട്ടവിനെ മാത്രമേ ആരാധിക്കാവൂ എന്ന് പറഞ്ഞ മുഹമ്മദ്‌നബിയോട് സൃഷ്ട്ടികളെ ആരാധിക്കുന്നവര്‍ക്ക് വെറുപ്പ്‌തോന്നുന്നത് സ്വാഭാവികം. മദ്യം കഴിക്കരുത് എന്ന് പറഞ്ഞ പ്രവാചകനോട് മദ്യശാല നടത്തുകയും മദ്യം കഴിക്കുകയും ചെയ്യുന്നവര്‍ക്ക് വെറുപ്പ്‌തോന്നുന്നത സ്വാഭാവികം. വ്യപിചാരം തിന്മയാണെന്നു പഠിപ്പിച്ച മുഹമ്മദ്‌നബിയോട് വ്യെപിചാരശാല നടത്തുകയും വ്യപിചാരികളെ സമീപിക്കുകയും ചെയ്യുന്നവര്‍ക്ക് വെറുപ്പ്‌തോന്നുന്നത് സ്വാഭാവികം അല്ലെ!!!!!!
ലോകത്ത്‌നന്മ പുലരണം എന്ന് ആഗ്രഹിച്ച പ്രവാചകനോട് അധര്‍മ്മത്തിലൂടെ ലോകം വെട്ടിപ്പിടിക്കാന്‍ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് വെറുപ്പ്‌തോന്നുന്നത് സ്വാഭാവികമല്ലേ? അവര്‍വിമര്‍ശിക്കുന്നതും കള്ളം പ്രചരിപ്പിക്കുന്നതും സ്വാഭാവികമല്ലേ?!!!!!!!!!!!!!!!!

Monday 29 August 2011

പെരുന്നാള്‍ ഒരു വിശുദ്ധ ജീവിതത്തിലേക്ക് കടക്കാനുള്ള പ്രതിഞ്ജയുടെ സുദിനം.


                                                   
                          അല്ലാഹുവിന്റെ മഹത്വം വഴ്ത്തിക്കൊണ്ടും അവന്റെ ഏകത്വം അംഗീകരിച്ചു കൊണ്ടും,അവന്റെ അനുഗ്രഹങ്ങള്‍ സ്മരിച്ചു കൊണ്ടും ആരംഭിക്കുന്ന ഭക്തിനിര്‍ഭരമായ പ്രഭാതമാണ് നമ്മുടെ പെരുന്നാള്‍ പ്രഭാതം .ഈ സുദിനത്തില്‍ഈദ്‌ ആശംസകള്‍കൈമാറുമ്പോഴുള്ള ഉള്‍പുളകവും,കുടുംബബന്ധം  സുദൃഡമാക്കുമ്പോഴുള്ള  മനസ്സ് നിറയലും പുതു വസ്ത്രത്തിന്റെ പുതുമണത്തോടൊപ്പം  ജീവിത വിശുദ്ധിയിലേക്കുള്ള പുതിയ ചുവടു വെപ്പുമായിരിക്കണം നമ്മുടെ സന്തോഷത്തെ ഇരട്ടിപ്പിക്കേണ്ടത്..    

                                        കൊല്ലം തോറും നടത്തി വരുന്ന ആണ്ടറുതികളായി പെരുന്നാളാഘോഷിക്കുന്ന ഒരു  വിഭാഗത്തില്‍ നാം പെട്‌ു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. അവര്‍ക്ക് ഈദും,ക്രിസ്തുമസും,വിഷുവും,ഓണവും കുടിച്ചു കൂത്താടാനുള്ള ദുരന്തദിനങ്ങളാണ് മദ്യവും സിനിമയും മതിമറന്ന ടൂര്‍ പ്രോഗ്രമുകളുമാണവര്‍ക്ക് ഈദ്‌ സുദിനം.വ്രതത്തിന്‍റെ വില അറിയാത്തവര്‍,പശ്ചാത്താപത്തിന്റെ പവിത്രത അറിയാത്തവര്‍,ലൈലതുല്‍ കദറിന്റെ പുണ്യം ഗ്രഹിക്കാത്തവര്‍ ,തക്ബീരിന്റെ മഹത്വം മനസിലാക്കാത്തവര്‍,ഈദ്‌ മുസല്ലയുടെ ഉദ്ബോതനം ശ്രവിക്കാത്തവര്‍. അവരുടെ പെരുന്നാളുകള്‍ ഇരട്ടി തിന്മകള്‍ വര്‍ധിപ്പിക്കുന്ന ദുര്‍ദിനങ്ങളാണ്. സഹോദരങ്ങളെ  അക്കൂട്ടത്തില്‍ നാം ഉള്‍പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.


                                     പദങ്ങള്‍ പോലും വഴിമാറ്റപ്പെട്ട ഒരു ലോകത്താണ് നമുള്ളത്.മുന്പ്‌ കാലത്തെ  അടക്കവും ഒതുക്കവും എന്നതിന് പകരം ഇന്ന് അടിച്ചു പൊളിയാണ്‌  എവിടെയും,ആഘോഷങ്ങളുടെ പോലും ചൈതന്യം നിശ്ചയിക്കേണ്ടത് ആരാധനകളാണെന്ന ഇസ്ലാമിക അധ്യാപനം ഇവിടെ പ്രസക്തമാവുന്നു.മദ്യ ചഷകങ്ങളും സദാചാര ലംഗനങ്ങള്‍ക്ക് വേണ്ടിയുള്ള വിനോദയാത്രകള്‌ുമാണ് ആഘോഷങ്ങള്‍ക്ക്  നിറം പകരുന്നത് എന്ന അന്ധതയില്‍അഭിരമിക്കുന്നവരോട് ആരധനാധിഷ്ട്ടിതമായ സന്തോഷ പെരുന്നാള്‍ കൊണ്ട് മറുപടി പറയാന്‍ നമുക്ക് അവേണ്ടതുണ്ട്.
                       പെരുന്നാള്‍ ഒരു വിശുദ്ധ ജീവിതത്തിലേക്ക് കടക്കാനുള്ള പ്രതിഞ്ജയുടെ സുദിനമാവനം. തനിക്ക് വേണ്ടി മാത്രം അദ്വാനിച്ച്‌ നമുക്ക് കിട്ടിയത്‌ തിന്നു ,കുടിച്ചു ,സുഖിച്ചു ആയുസ്സ് തീര്‍ക്കെണ്ടതല്ല മനുഷ്യ ജീവിതം നമ്മുടെ സമൂഹത്തോട് നമുക്ക് ബാധ്യത ഉണ്ട്.മനുഷ്യന്‍ മൃഗത്തെക്കാള്‍ അധപധിച്ചു സംസകാര ശൂന്യരായി മാറിക്കൊണ്ടിരിക്കുകയാണ് അവര്‍ക്ക് മാനവിക മൂല്യങ്ങളും ധര്‍മ വിശുദ്ധിയും പടിപ്പിക്കേണ്ട ബാധ്യത നമ്മിലാനു  എന്ന ബോധ്യം നമുക്ക് ഉണ്ടാവേണ്ടതുണ്ട് അതിനുള്ള അറിവ് ഖുര്‍ആന്‍ നല്‍കുന്നു അതിന്റെ ഊര്‍ജം നമ്മുടെ ഈമാന്‍ പ്രദാനം ചെയ്യും ആത്മാര്‍ഥമായ ആരാധനകള്‍ നമ്മെ അതിനു സജ്ജരാക്കും.

ഒരു പവിത്ര മാസത്തിന്റെ അസ്തമയത്തില്‍  മറ്റൊരു വിശുദ്ധിയുടെ പിറവിക്കായി നമുക്ക്‌ കൈകോര്‍ക്കാം............

                                                                                              ഈദാശംസകളോടെ  .........
                                                                                                മുഹമ്മദ്‌ നസീം കെ കെ 


    Sunday 31 July 2011

    കാണാതെ പോയ മെസേജ്


                                  
                                                        ഇന്ത്യയില്‍ കോടിക്കണക്കിനു മൊബൈല്‍ ഉപഭോപ്ക്താക്കള്‍ ഉണ്ട് നമ്മളൊക്കെ വര്‍ഷങ്ങളായി മൊബൈല്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.നമുക്ക് അതിലേക്കു പലരും മെസേജ് അയക്കാറുണ്ട്.വന്ന ഉടനെ നാം അത് ആകാംഷയോടെ വായിക്കാറും ഉണ്ട്.കാമുകന്‍ അയച്ച മെസേജ് കാമുകി വായിക്കാറുണ്ട്.സുഹൃത്ത്‌ അയച്ച തമാശ നിറഞ്ഞ മെസേജ് വായിച്ചു ചിരിച്ചു ചിരിച്ചു forward ചെയ്യാറുണ്ട്.
                                      പക്ഷെ കേരളത്തിലെ മുഖ്യമന്ത്രി നമുക്ക് ഒരു മെസേജ് അയച്ചാലോ? നാം അതിനെ കുറച്ചു കൂടെ ഗൌരവത്തോടെ കാണും.വളരെ സൂക്ഷിച്ചു വായിക്കും. അല്ലെ? ഇന്ത്യന്‍ പ്രധാനമന്ത്രി നമുക്ക് ഒരു മെസേജ് അയച്ചാലോ?നാം വളരെ പ്രാധാന്യത്തോടെ അത് വായിക്കുകയും അത് ആവേശത്തോടെ മറ്റുള്ളവരോട് പറയുകയും ചെയ്യും.അല്ലെ?
                                              എന്നാല്‍ എന്നെയും നിങ്ങളെയും സൃഷ്‌ടിച്ച പടച്ചതമ്പുരാന്‍ നമുക്ക് കുറച്ചു മെസേജ് അയച്ചിട്ടുണ്ട്.നാം അത് കണ്ടിട്ടുണ്ടോ? അത് വായിക്കാന്‍ തയ്യാറായിട്ടുണ്ടോ?അതില്‍ ഏത് വിഷയമാണ്‌ പറഞ്ഞത് എന്ന് മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?
                                                   ദൈവം അയച്ച മെസേജിനു ഒരു പ്രത്യേകത ഉണ്ട്.അതില്‍ അശ്ലീലങ്ങള്‍ ഒന്നും ഇല്ല.മാത്രമല്ല അതില്‍ ചിരിക്കാനായി കൂടുതലൊന്നും കാണില്ല.കൂടുതലും ചിന്തിക്കാനും ജീവിതത്തില്‍ പകര്‍ത്താനും ഉള്ളതാണ്.
                                                 അള്ളാഹു അയച്ച ആ മെസേജ് ആയ ഖുര്‍ആന്‍ വായിക്കുന്തോറും നാം നന്നയിക്കൊണ്ടിരിക്കും.അതിലെ ഓരോ മെസേജും അവഗണിക്കുമ്പോള്‍ നാം തിന്മയിലേക്ക് നീങ്ങുകയും ചെയ്യും.
                                          ലോകത്ത് സമത്വവും സമാധാനവും സന്തോഷവും കൊണ്ട് കൊണ്ട് വന്ന ആ ഗ്രന്ഥത്തെ വായിക്കുകയും അധര്‍മത്തിലൂടെ ഭുമിയെ മലീമസമാക്കുന്നവര്‍ക്ക് പരിജയപ്പെടുത്തുകയും ചെയ്യുക.
             ഇത് പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം 
                                                        
    അലിഫ്‌ ലാം മീം..{1}
     
    ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌.{2}
     
    അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന്‌ ചെലവഴിക്കുകയും.{3}
     
     നിനക്കും നിന്റെമുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ ( സൂക്ഷ്മത പാലിക്കുന്നവര്‍ )..{4}
     
    അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍..{5}
     

    Saturday 30 July 2011

    സംസം അത്ഭുതങ്ങളുടെ പുണ്യതീര്‍ത്ഥം

                                        
                                                    മനുഷ്യന്‍ ദൈവിക പാത കൈവിടുകയും ഭുമിയില്‍ കുഴപ്പങ്ങള്‍  വിതച്ചു സത്യത്തില്‍ നിന്ന് അകന്നു പോകുകയും ചെയ്യുമ്പോള്‍ അവരെ സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കാന്‍ അള്ളാഹു എക്കാലവും ദൂതന്മാരെ അയക്കാറുണ്ട്.അങ്ങനെ ഭുമിയില്‍ മനുഷ്യനെ നന്മയിലേക്ക് ക്ഷണിക്കാന്‍ കടന്നു വന്ന പ്രവാചകനാണ് മഹാനായ ഇബ്രാഹീം നബി(അ) അദ്ധേഹത്തിന്റെ ഭാര്യയാണ് സാറ(റ) വളരെ സന്തോഷത്തോടെ ജീവിച്ച ഇബ്രാഹീം(അ)സാറ(റ) ദമ്പതികള്‍ക്ക് പക്ഷെ പ്രായമായിട്ടും കുട്ടികള്‍ ഒന്നും ഉണ്ടായിരുന്നില്ല.
                                                    ഒരിക്കല്‍ സാറ(റ)ബീവി ഒരു രാജ്യത്തു കൂടി കടന്നു പോകുകയായിരുന്നു. ആ രാജ്യം ഭരിച്ചിരുന്നത് ഒരു ഏകാധിപധിയായ ഭരണാധികാരി ആയിരുന്നു.സുന്ദരികളായ സ്ത്രീകള്‍ രാജ്യത്ത് കണ്ടാല്‍ പിടിച്ചു കൊണ്ട് വരാന്‍ അദ്ദേഹം കിങ്കരന്മാരെ ഏര്‍പ്പാട് ചെയ്തിരുന്നു.സുന്ദരിയായ സാറ ബീവിയും രാജ കിങ്കരന്മാരുടെ കണ്ണില്‍ പെട്ടു അവര്‍ സാറ(റ)യെ കൊട്ടാരത്തിലേക്ക് പിടിച്ചു കൊണ്ട് പോയി
                                                           എല്ലാ സത്രീകളെയും സമീപിക്കുന്നത് പോലെ രാജാവ്‌ സാറ(റ)അടുത്ത് വന്നു.പക്ഷെ സാറ(റ)ന്റെ അടുത്ത്‌ എത്തിയതും രാജാവ്‌ തളര്‍ന്നു പോയി പിന്നിട് തളര്‍ച്ച മാറിയപ്പോ, വീണ്ടും സമീപിച്ചു.അപ്പോഴും രാജാവ്‌ തളര്‍ന്നു പോയി.പലപ്രാവശ്യം ഇത് ആവരതിച്ചപ്പോള്‍ ഇത് ഒരു അസാധാരണ സ്ത്രീ ആണെന്ന് രാജാവിന്‌  മനസിലായി. മാപ്പ് പറഞ്ഞ്‌ തന്റെ വെലക്കാരികളില്‍ ഏറ്റവും സുന്ദരിയായ ഹാജറ(റ)യെ സമ്മാനമായി നല്‍കി രാജാവ്‌ അവരെ യാത്രയാക്കി.തനിക്കു രാജാവ്‌ സമ്മാനിച്ച ഹാജറ എന്നാ വേലക്കാരിയെ സാറ(റ)ഇബ്രാഹീം(അ)നു നല്‍കി.
                         കുറച്ചു കാലം കഴിഞ്ഞപ്പോള്‍ നീണ്ട കാത്തിരിപ്പിനടിവില്‍ ഇബ്രാഹീം നബിക്ക്(അ) തന്റെ 99 ആമത്തെ വയസിനു ശേഷം ഹാജറ(റ) ഇല്‍ ഒരു ആണ്‍കുട്ടി ജനിച്ചു.ആ കുട്ടിക്ക് ഇസ്മയില്‍ എന്ന് പേര് വിളിച്ചു.കുട്ടി ജനിച്ചപ്പോള്‍ കാലങ്ങളായി സ്നേഹത്തോടെ ജീവിച്ചിരുന്ന ഇബ്രാഹീം(അ) സാറ(റ) ദമ്പതികളില്‍ ചില അനൈക്യങ്ങള്‍ ഉണ്ടായി.കുട്ടി ജനിച്ചപ്പോള്‍ കുട്ടിയുള്ള ഹാജറ(റ)  യോട് കൂടുതല്‍ സ്നേഹമായിതീരുമെന്നു സാറ(റ)  കരുതി.അത്രയും സ്നേഹത്തില്‍ ആയിരുന്നു ഇബ്രാഹീം(അ) സാറ(റ)  ദമ്പതികള്‍. സ്ത്രീ സഹജമായ ഈ കാരണത്താല്‍ ഹാജറ(റ)നെയും കുട്ടിയേയും കഅബാലയത്തില്‍ ‍ കൊണ്ടുവന്നു ഉപേക്ഷിക്കാന്‍ അള്ളാഹു ഇബ്രാഹീം(അ) നോട് പറഞ്ഞു.അല്ലാഹുവിന്റെ കല്പനപ്രകാരം മകനായ ഇസ്മായിലിനെയും ഹാജറ(റ)യെയും കൂട്ടി  ഇബ്രാഹീം(അ) കഅബാലയത്തിന്റെ പരിസരത്ത് വന്നു.എന്നിട്ട് ഒരു തോല്പാത്രത്തില്‍  കാരക്കയും മറ്റൊരു പാത്രത്തില്‍ വെള്ളവും അവരുടെ അടുത്ത വെച്ചു.എന്നിട്ട് തിരിച്ചു പോകാന്‍ ഒരുങ്ങി.
                                   പുല്ലു മുളക്കാത്ത ചുട്ടുപൊള്ളുന്ന മരുഭുമിയാണ് അന്ന് കഅബാലയത്തിന്റെ പരിസരം.ജ്വലിക്കുന്ന സൂര്യന് കീഴെ ഒരു തണലും ഉണ്ടായിരുന്നില്ല.വെള്ളമില്ലാത്ത ആ പ്രദേശത്ത്‌ മനുശ്യവാസവും ഉണ്ടായിരുന്നില്ല.. ആകാശത്ത്‌ ഒരു പറവയെ പോലും കാണാന്‍ പറ്റാത്ത,നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചുട്ടുപൊള്ളുന്ന മരുഭുമി മാത്രം.
                              ഇബ്രാഹീം നബി(അ) തിരിച്ചു പോകുമ്പോള്‍ ഹാജറ(റ)ചോദിച്ചു.ഈ മരുഭുമിയില്‍ ഞങ്ങളെ ഒറ്റയ്ക്ക് ആക്കി നിങ്ങള്‍ എങ്ങോട് പോകുകയാണ്?ഞങ്ങളെ ആരെ എല്പിച്ചാണ്‌ നിങ്ങള്‍ പോകുന്നത്?
    ഇബ്രാഹീം(അ)പറഞ്ഞു.. അല്ലാഹുവിനെ!!!!!അതും പറഞ്ഞു മഹാനായ ഇബ്രാഹീം(അ)തിരിച്ചു പോയി.അമ്മയും കുഞ്ഞും കാഴ്ച്ചയില്‍ നിന്നും മറയും വരെ തിരിഞ്ഞു നോക്കാതെ ഒട്ടകത്തെ തെളിച്ച ഇബ്രാഹീം നബി(അ)തൊട്ടടുത്ത മലയുടെ താഴ്വാരത്ത് എത്തിയപ്പോള്‍ ഒട്ടകത്തെ നിര്‍ത്തി.എന്നിട്ട്  കഅബാലയത്തിലേക്ക്തിരിഞ്ഞു പ്രാര്‍ത്ഥിച്ചു.

    .ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ സന്തതികളില്‍ നിന്ന്‌ ( ചിലരെ ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്‍റെ പവിത്രമായ ഭവനത്തിന്‍റെ ( കഅ്ബയുടെ ) അടുത്ത്‌ ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ്‌ ( അങ്ങനെ ചെയ്തത്‌. ) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട്‌ ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക്‌ കായ്കനികളില്‍ നിന്ന്‌ നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന്‌ വരാം.(സൂറത്ത് ഇബ്രാഹീം 37)

                                            പ്രാര്‍ത്ഥന കഴിഞ്ഞു എല്ലാം ദൈവത്തിനു സമര്‍പ്പിച്ചു ഇബ്രാഹീം(അ) യാത്രയായി.മരുഭുമിയുടെ ഹൃദയഭാഗത്ത് കത്തിജ്വലിക്കുന്ന സൂര്യന് കീഴെ ഒരു അമ്മയും കുഞ്ഞും മാത്രം.ഹാജറ(റ)കുട്ടിക്ക് മുല കൊടുക്കുകയും ഇബ്രാഹീം(അ)വെച്ച പാത്രത്തില്‍ നിന്നും വെള്ളം കുടിക്കുകയും കാരക്ക തിന്നുകയും ചെയ്തു കൊണ്ട് ദിവസങ്ങള്‍ തള്ളി നീക്കി.
                              കുറച്ചു ദിവസത്തിനകം പാത്രത്തിലെ ഭക്ഷണവും വെള്ളവും തീര്‍ന്നു.വിശപ്പ്‌ സഹിക്കാന്‍ കഴിയാതെ കുട്ടിയായ ഇസ്മയില്‍(അ)കരയാന്‍ തുടങ്ങി.ഹാജറ ബീവി ഒന്നും കഴിക്കാതെ ക്ഷീനിതയായി.മാത്രമല്ല കുട്ടിക്ക് കൊടുക്കാന്‍ മുലയില്‍ പാലും ഇല്ല,
    അവസാനം ദാഹത്തിന്റെ പാരവശ്യം കാരണം കുട്ടി മരുഭുമിയില്‍ കാലിട്ടടിക്കാന്‍  തുടങ്ങി,അല്‍പ്പനിമിഷങ്ങള്‍ക്ക് അകം കുട്ടി മരിക്കും എന്നാ അവസ്ഥയായി.ക്ഷീണവും ആധിയുമായി ഹാജറ(റ)വെള്ളം തിരഞ്ഞു തൊട്ടടുത്തുള്ള സഫ മലയുടെ മുകള്‍ഭാഗത്ത് കയറി.എന്നിട്ട് താഴ്വരയിലേക്ക് നോക്കി.ആരെയും കാണാനില്ല, വെള്ളത്തിന്റെ ലക്ഷണങ്ങളും ഇല്ല.അവിടുന്ന് ഇറങ്ങി ഓടി കുട്ടിയുടെ അടുത്ത്‌ വന്നു.കുട്ടി മരണത്തോട് മല്ലിടുകയാണ്.ഉടനെ അടുത്തുള്ള മര്‍വ മലയുടെ മുകളില്‍ എത്തി,എന്നിട്ട് ചുറ്റും നോക്കി.. ഒന്നും ഇല്ല വീണ്ടും കുട്ടിയുടെ അടുത്തേക്ക്.ഇങ്ങനെ സഫയുടെയും മര്‍വയുടെയും ഇടയില്‍ 7 പ്രാവശ്യം ഇത് ആവര്‍ത്തിക്കപ്പെട്ടു.
                                               ശേഷം കുട്ടിയുടെ അടുത്ത്‌ എത്തിയപ്പോള്‍ ദൈവത്തിന്റെ മാലാഖ ജിബ്രീല്‍(അ)അവിടെ ഇറങ്ങി വന്നു.എന്നിട്ട് കുട്ടി കാലിട്ടടിക്കുന്ന സ്ഥലത്ത് മെല്ലെ തന്റെ ചിറകു കൊണ്ട് അടിച്ചു.പെട്ടെന്ന് അവിടെ വെള്ളം പൊട്ടി ഒഴുകി.ഇസ്മയില്‍(അ)കാലിനടിയില്‍ നിന്നും ഉറവ പൊട്ടി ഒഴുകിയ ആ വെള്ളത്തെ ഹാജറ(റ)ഒരു തടം കെട്ടി തടഞ്ഞു നിര്‍ത്തി.അപ്പോള്‍ ജിബ്രീല്‍(അ)പറഞ്ഞു."അത് കെട്ടി നിര്തെണ്ടതില്ല  ഈ ഭുമിയിലെ എല്ലാവരുടെയും ദാഹം തീര്‍ക്കാന്‍ അത് മതിയാകുന്നതാണ്"
    {1979 നു ഇംഗ്ലീഷ് ഭുമിഷസ്ത്രഞ്ഞന്മാരുടെ മേല്‍നോട്ടത്തില്‍ 4 പംബ് വെച്ച് 24 മണിക്കൂര്‍ സംസം വറ്റിക്കാന്‍ നോക്കിയിട്ട് 75 cm ജലനിരപ്പ്‌ ഉയര്‍ന്നു എന്നത് ചരിത്രം}വെള്ളം ലഭിച്ചപ്പോള്‍ അതില്‍ നിന്നും അവര്‍ കുടിക്കുകയും കുട്ടിക്ക് നല്‍കുകയും ചെയ്തു.അങ്ങനെ കുട്ടി മരണത്തില്‍ നിന്നും രക്ഷപ്പെട്ടു.
                                         വെള്ളം വന്നപ്പോള്‍ അവിടെ ആകാശത്ത്‌ പറവകള്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങി.മുന്പ് പറവകള്‍ പറക്കാത്ത സ്ഥലത്ത് പറവകളെ കണ്ടപ്പോള്‍ അതിനടുത്ത് കൂടെ പോകുന്ന യാത്രസഘം വെള്ളം തിരഞ്ഞു കഅബാലയതിന്റെ പരിസരത്തേക്ക് വന്നു.വെള്ളം കണ്ടപ്പോള്‍ അവര്‍ അതില്‍ നിന്നും കുടിക്കുകയും ഒട്ടകങ്ങള്‍ക്കു നല്‍കുകയും ചെയ്തു.താമസിയാതെ ധാരാളം യാത്രാസംഘം അവിടേക്ക് വരികയും വെള്ളം ഉപയോഗികുകയും ചെയ്തു.
                                          വെള്ളം ഉള്ള പ്രദേശമായി മാറിയതോടെ ഈജിപ്തില്‍ നിന്നും ജുര്‍ഹൂം ഗോത്രം അവിടെ തമ്പടിച്ചു സ്ഥിര താമസം ആക്കി.താമസിയാതെ അവിടെ ഒരു ധാരാളം ആളുകള്‍ ഉള്ള തിരക്ക് പിടിച്ച പ്രദേശമായി മാറി.വലിയ ഒരു നാഗരികത തന്നെ അവിടെ വളര്‍ന്നു വന്നു.
                                   ഹാജറ ബീവിയും ഇസ്മയില്‍(അ) ഉം വളരെ സന്തോഷത്തോടെ ജീവിക്കാന്‍ തുടങ്ങി.ഇബ്രാഹീം നബി(അ) ആഴ്ചയില്‍ ഒരിക്കല്‍ അവരെ സന്തരഷിച്ചു കൊണ്ടേയിരുന്നു. മഹാനായ ഇസ്മയില്‍(അ) കല്യാണപ്രായമായപ്പോള്‍ മക്കയില്‍ തമ്പടിച്ച ജുര്‍ഹൂം ഗോത്രത്തില്‍ നിന്നും അദ്ദേഹം കല്യാണം കഴിച്ചു;[ആ പരമ്പരയിലാണ് ഹബീബായ മുഹമ്മദ്‌ മുസ്തഫ{സ}ജനിക്കുന്നത്]
                                       കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇബ്രാഹീം(അ)ഉം ഹാജറ ബീവിയും ഇസ്മയില്‍(അ)ഉം ഒക്കെ ഈ ലോകത്തോട്‌ വിട പറഞ്ഞു. ഇവരുടെ വേര്‍പാടിന് ജുര്‍ഹൂം ഗോത്രത്തിലെ പിന്‍തലമുറക്കാര്‍ ഒക്കെ അക്രമികളായി മാറി.കഅബാലയതിന്റെ പവിത്രതയെ അവര്‍ കളങ്കം വരുത്തി.അങ്ങനെ അവര്‍ മഹാ അധപ്പതിച്ചവര്‍ ആയപ്പോള്‍ സംസം കിണര്‍ വറ്റിപ്പോയി.പില്‍ക്കാലത്ത് അത് എവിടെയാണെന്ന്
    തിരിച്ചറിയാന്‍ ആവാത്ത വിധം അത് മണ്ണ് വന്നു മൂടിപ്പോയി.
                                                 കാലങ്ങള്‍ക്ക് ശേഷം മുഹമ്മദ്‌ നബിയുടെ വല്ല്യുപ്പ അബ്ദുല്‍ മുത്തലിബിന്റെ കാലത്ത് അദ്ദേഹം ഒരു സ്വപ്നം കണ്ടു. അത് സംസം കിണറിനെ പറ്റി ആയിരുന്നു.പൂര്‍വികരാല്‍ കേട്ട ആ സംസം കിണര്‍ കുഴിക്കാന്‍ അബ്ദുല്‍മുതലിബിനു അള്ളാഹു സ്വപ്നത്തിലൂടെ നിര്‍ദേശം നല്‍കി.കിണറിന്റെ സ്ഥാനവും സ്വപ്നത്തിലൂടെ ലഭിച്ചു.
                              അബ്ദുല്‍ മുത്തലിബ് ആ കിണര്‍ കുഴിച്ചു.അത്ഭുദം മക്കക്കാര്‍ അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു കുടിവെള്ള സ്രോതസ്സ് അവിടെ ഉദയം ചെയ്തു.മുഹമ്മദ്‌ നബിയുടെ{സ}ജനനത്തിനു മുന്പായി അദ്ധേഹത്തിന്റെ കുടുംബത്തില്‍ തന്നെ ആ സംസം വന്നു ചേര്ന്നു.ഇന്നും വറ്റാത്ത ഉറവയായി ഉമ്മത് മുഹമ്മദ്‌{സ} യുടെ മുന്‍പില്‍ സംസം നിലകൊള്ളുന്നു.


                                     .
                      

    Monday 25 July 2011

    വിദ്യ കൊണ്ട്-അറിയേണ്ടത്-അറിയാതെ വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍

                                                സംസ്കാരം കൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റിയവര്‍ ആണ് മലയാളികള്.. ഈ സംസ്കാരം അവര്‍ക്ക് സമ്മാനിക്കുന്നതില്‍ മതങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.പരമ്പരാഗതമായി മതം കൈമാറികിട്ടിയ കേരളീയര്‍ ഇന്ന് മറ്റു മതങ്ങളെ പഠിക്കാനോ മറ്റോ ശ്രമിക്കുന്നില്ല എന്ന് മാത്രമല്ല സ്വന്തം മതഗ്രന്തം പോലും വയിക്കത്തവരന് അധിക പേരും.  ലോകത്ത് എവിടെ യഥാര്‍ത്ഥ മതദര്‍ശനം ഇല്ലതവുന്നുവോ അവിടെ അധര്‍മികത വളരുന്നു.കേരളത്തിലെ സമീപകാല വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മലയാളിക്ക് വന്ന മാറ്റം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
                                                               മദ്യശാലകളില്‍  നിന്നും പുറത്ത് വരുന്ന കാല് നിലത്ത്‌ ഉറക്കാത്ത യുവാക്കളും മനുഷ്യന് മൃഗത്തിന്റെ വില പോലും നല്‍കാതെ കിടപ്പറയില്‍ നിന്ന് പോലും വലിച്ചിറക്കി വെട്ടിക്കൊല്ലുന്ന ആളുകളും ഉള്ള  മനുഷ്യത്വം മരിച്ച നാടായി കേരളം മാറുകയാണ്.എന്തിനു സ്വന്തം മകളെ പോലും കമാവെരിയോടെ സമീപിക്കുന്ന അച്ചന്മാരുടെ നാട്ടില്‍ നിന്നും സംസ്കര സമ്പന്നമായ ഒരു ദര്‍ശനം ഇസ്ലാം നിങ്ങള്ക്ക് പരിജയപ്പെടുത്തുന്നു.
                                                               ലോകത്ത് നിലനില്‍ക്കുന്ന പല പ്രശ്നങ്ങള്‍ക്കും കാരണം തെറ്റും ശരിയും വേര്‍തിരിച്ചു അറിയാത്ത ഒരു ജനതയുടെ പാളം തെറ്റിയുള്ള യാത്രയാണ്‌. ഇവടെ ഞാന്‍ ഒരു ചോദ്യം ചോദിക്കുന്നു.
    എന്താണ് ശരി? എന്താണ് തെറ്റ്?       
                                                               എനിക്ക് ശരിയായി തോന്നുന്നത് ശരിയും എനിക്ക് തെറ്റായി തോന്നുന്നത് തെറ്റും എന്ന് നിങ്ങള്ക് പറയാം. പക്ഷെ തീവ്രവാദികള്‍ പറയുന്നത് മഹത്തായ ഒരു ലക്ഷ്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ ഞങ്ങള്‍ ചെയ്യുന്നത് എല്ലാം നന്മ ആണെന്നാണ്,നമുക്കറിയാം കായംകുളം കൊച്ചുണ്ണിയെ പോലുള്ള കള്ളന്മാരുടെ ന്യായീകരണം പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണു പണക്കാരില്‍ നിന്നും ഞങ്ങള്‍ മോഷ്ട്ടിക്കുന്നത് . അതിനാല്‍ ഞങ്ങള്‍ ചെയ്യുന്നത് നന്മ ആണെന്ന് അവരും പറയുന്നു...ഇതൊക്കെ നമുക്ക് അന്ഗീകാരിക്കാന്‍ സാധിക്കുമോ? ഇല്ല
                                                              അപ്പോള്‍ നന്മ എന്താണെന്നും തിന്മ എന്താണെന്നും ആര് പഠിപ്പിക്കണം?  മനുഷ്യനെ പടച്ച ദൈവം പഠിപ്പിക്കണം.അങ്ങനെ മനുഷ്യനെ നന്മ പഠിപ്പിക്കാന്‍ ദൈവം ഒരുപാടു പ്രവാചകന്മാരെ അയച്ചു.. അവരിലൂടെ ഒരുപാടു വേദഗ്രന്ഥങ്ങളും....
                                                        പ്രവാചകന്മാരുടെ കാലശേഷം ധിക്കാരിയായ മനുഷ്യന്‍ ആ ഗ്രന്ഥങ്ങളില്‍ കൈകടത്തലുകള്‍ നടത്തി ധര്‍മവും അധര്‍മവും കൂടിക്കുഴച്ചു.മനുഷ്യര്‍ വീണ്ടും മൃഗതുല്യരായി മാറിയപ്പോള്‍, ഋഗ വേദവും സാമ വേദവും അഥര്‍വ വേദവും യജുര്‍ വേദവും 108 ഉപനിഷത്തുക്കളും ബൈബിളും പരാജയപെട്ടിടത്ത് ദൈവത്തിന്റെ അവസാനത്തെ ഗ്രന്ഥത്തിന്റെ അവതരണം ഉണ്ടായി.
                                                    സത്യസന്ധമായി ചിന്തിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ മാര്‍ഗദര്‍ശനം നല്‍കുന്നു.ഈ ഖുര്‍ആന്‍ പറയാത്ത, പഠിപ്പിക്കാത്ത ഏത് നന്മയാണ് ലോകത്ത് ഉള്ളത്.... ഒന്നും ഇല്ല.....മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഈ ഗ്രന്ഥത്തിലൂടെ ദൈവം പഠിപ്പിക്കുന്നു.മാത്രമല്ല മരണശേഷം ഉള്ള ജീവിതത്തെ സമഗ്രമായി വരച്ചു കാണിച്ചതും ഖുര്‍ആന്‍ മാത്രം.
           അതിനാല് ‍ഖുര്‍ആന് ‍വായിക്കുക .ജീവിതത്തില്‍ പകര്‍ത്തുക................ ഭൂമിയിലുള്ള സര്‍വ്വ മനുഷ്യരും ഏകനായ ദൈവത്തില്‍ വിശ്വസിക്കുകയും. ഇസ്ലാമിന്റെ മാനവീക മൂല്യങ്ങള്‍ മുറുകെ പിടിച്ചു ജീവിക്കുകയും ചെയ്യണമെന്നാണ് ആഗ്രഹം. സര്‍വരും സ്വര്ഗാവകാശികളാകണം. നരകത്തില്‍ നിത്യവാസികലാകരുതെ എന്നാണന്റെ പ്രാര്‍ത്ഥന. അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമീന്‍.
                                                                             
                                                                                                        

    Saturday 7 May 2011

    ഖുര്‍ആന്റെ ദൈവികതക്ക് പന്ത്രണ്ടാമത്തെ തെളിവ്.

    കടപ്പാട്:http://yukthivadikalumislamum.blogspot.com/
    ഖുര്‍ആന്റെ വെല്ലുവിളിക്കുമുമ്പില്‍ പരാജയത്തിന്റെ മൂകതയാണ് ഖുര്‍ആന്‍ ദൈവികമാണെന്നതിന്റെ പന്ത്രണ്ടാമത്തെ തെളിവ്. ഖുര്‍ആന്‍ നിഷേധികള്‍ അതുന്നയിച്ച എല്ലാ തെളിവുകളുടെയും നേരെ ചെകിടടക്കുകയും അതു ദൈവഗ്രന്ഥമാണെന്ന പരമാര്‍ഥം അംഗീകരിക്കാതിരിക്കുന്നതില്‍ നിരന്തരം ഉറച്ചുനില്‍ക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ വിശുദ്ധഖുര്‍ആന്‍ അവരോട് ഇങ്ങനെ ആവശ്യപ്പെട്ടു:

    'നമ്മുടെ ദാസനു നാം അവതരിപ്പിച്ചതിനെ (ഖുര്‍ആനെ) സംബന്ധിച്ച് നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ അതോടു സാദൃശ്യമുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹു ഒഴികെയുള്ള നിങ്ങളുടെ സഹായികളെയെല്ലാം അതിനായി വിളിച്ചുകൊള്ളുക. നിങ്ങളുടെ വാദത്തില്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍' (2:23)

    ഖുര്‍ആനെ നിഷേധിക്കുന്നവര്‍ക്ക് / അത് മുഹമ്മദിന്റെ വചനമാണ് എന്ന് പറയുന്നവര്‍ക്ക് തങ്ങളുടെ വാദം തെളിയിക്കാനുള്ള  പൂര്‍ണാവസരമായിരുന്നു അത്. വാക്കിലും അര്‍ഥത്തിലും ഖുര്‍ആന്റെ അധ്യായങ്ങളിലെ മറ്റു പ്രത്യേകതകളോടും കൂടിഒരു അധ്യായം രചിച്ചു കാണിച്ചാല്‍ മതി. ( വിശുദ്ധഖുര്‍ആന്‍ മുഴുവന്‍ വേണ്ട. അത് അവരോട് ആദ്യം ചോദിച്ചിരുന്നു). മുഹമ്മദ് നബി അവര്‍ക്കിടയില്‍ ജീവിക്കുന്ന ദേഹമാണ്. പ്രവാചകനെ എതിര്‍ക്കുന്നവരില്‍ അറബി സാഹിത്യത്തിലെ അസാമാന്യമായ പ്രതിഭകളുമുണ്ടായിരുന്നു. അവര്‍ക്കെല്ലാവരും ഒരുമിച്ചുകൂടി കൂട്ടായി രചിച്ചാലും മതി. മുഹമ്മദ് നബിയെ പോലെ, ഒരു വ്യക്തി തന്നെ പരായണം ചെയുത കാണിക്കണമെന്നില്ല എന്നു സാരം. ഒരു മനുഷ്യന് ഇപ്രകാരം ഒരു ഗ്രന്ഥം കൊണ്ടുവരാന്‍  സാധ്യമാണെങ്കില്‍, അദ്ദേഹത്തെക്കാള്‍ ഏതര്‍ഥത്തിലും ഭാഷാപരിജ്ഞാനവും ലോകപരിചയവുമുള്ള എതിരാളികളുടെ സംഘത്തിന് അത് സാധിക്കേണ്ടതായിരുന്നു. അതില്‍നിന്ന് അവരെ തടയുന്ന ഒന്നുമുണ്ടായിരുന്നില്ല.

    മുന്‍വേദമറിയുന്ന ആരോ ഒരാള്‍ അദ്ദേഹത്തിന് പറഞ്ഞുകൊടുക്കുയും അത് ജനങ്ങള്‍ക്ക് മുമ്പില്‍ ഉരുവിടുകയും ചെയ്യുകയാണ് എന്ന വാദവും അവര്‍ കെട്ടിച്ചമച്ചു നോക്കി. എങ്കില്‍ അദ്ദേഹത്തെ പരസ്യമായി  കൊണ്ടുവന്ന് അവര്‍ക്ക് അത് തെളിയിക്കാമായിരുന്നു. അല്ലെങ്കില്‍ അദ്ദേഹത്തെ പോലുള്ളവരുടെ സഹായം അവര്‍ക്കും തേടാമായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ അദ്ദേഹം സിറിയയിലേക്ക് കച്ചവട സംഘത്തിന്റെ കൂടെ യാത്ര ചെയ്തിരുന്നുവെന്നത് ശരിയാണ്. അവിടെ അദ്ദേഹം ജൂതരെയും ക്രൈസ്തവരെയും കണ്ടിട്ടുണ്ടാകാം. സ്വാഭാവികമായും അവരുടെ ആചാരങ്ങളും സമ്പ്രദായങ്ങളും അദ്ദേഹം മനസ്സിലാക്കാനും ഇടയുണ്ട്. ചെറുപ്പകാലത്തുള്ള ഈ പരിചയം വെച്ച് അദ്ദേഹം തന്റെ നാല്പ്പതാം വയസു മുതല്‍ ഒരു സംമ്പൂര്‍ണ ഗ്രന്ഥത്തിന്റെ ടിസ്ഥാനത്തില്‍  അതുല്യമായ ഒരു ജീവിതദര്‍ശനത്തിന് രൂപം നല്‍കി. 
    നിലവിലുള്ള പ്രമുഖ മതങ്ങളുടെ അടിസ്ഥാന വിശ്വാസത്തെ വരെ നിരൂപണം നടത്തുക. പൂര്‍വ വേദങ്ങളെക്കാള്‍ ചരിത്രത്തിന് വ്യക്തത നല്‍കി അവതരിപ്പിക്കുക. ഇതൊക്കെ സമാന്യമായി മനുഷ്യബുദ്ധിക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. ഇതൊക്കെ മറികടക്കാനാണ് അന്നും ഇന്നും പൂര്‍വവേദങ്ങളില്‍നിന്ന് പകര്‍ത്തിയെഴുതിയാണെന്ന് അതാത് മതസമൂഹം പ്രചരിപ്പിക്കുന്നത്. നേരത്തെ ഇതുസംബന്ധമായ ചര്‍ചയില്‍ സജി എന്ന ബ്ലോഗര്‍ എന്നോട് നേരിട്ട് നടത്തിയ സംവാദം ഇന്നും ഇതേ പ്രചരണമാണ് ഖുര്‍ആനെതിരെ മുഖ്യമായി വരുന്നതെന്ന് തെളിയിക്കുന്നു അദ്ദേഹം പറഞ്ഞതിങ്ങനെ:
    "ഞങ്ങളുടെ ബൈബിള്‍ ക്ലാസുകളില്‍, ബൈബിള്‍ തിരുത്തിക്കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ പുസ്തമാണ് നിങ്ങളുടെ ഗ്രന്ഥം എന്നു ഞങ്ങള്‍ വ്യക്തമായി പഠിക്കുന്നൂണ്ട്. അതു തന്നെ വിശ്വ്വസിക്കുകയും ചെയ്യുന്നു.... "
     മക്കയിലും മദീനയിലും ഇപ്രകാരം വാദിച്ചവരോട് ഖുര്‍ആന്‍ സമാനമായത് രചിച്ചു, തങ്ങളുടെ വാദം സ്ഥാപിക്കാന്‍ വെല്ലുവിളിച്ചു. തങ്ങളുടെ ഭാഷാപരമായ കഴിവില്‍ നിഗളിച്ചിരുന്ന അവര്‍ നിശഃബ്ദത പാലിച്ചു. ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ പരിഹാസ്യരാകേണ്ടന്ന് കരുതി പിന്‍മാറി എന്ന് പറയുന്നതാകും കൂടുതല്‍ ശരി.

    ഇന്നും ഖുര്‍ആനിന്റെ വെല്ലുവിളി നിലനില്‍ക്കുന്നു. മറ്റുവേദങ്ങളുടെ ഭാഷപോലെ നിര്‍ജീവമായ ഭാഷയല്ല ഖുര്‍ആന്റെത് ഇന്നും സജീവവും അത്ഭുതകരവുമാണ് അതിന്റെ ഭാഷ. അത്ഭുതകരം എന്ന് പറയാന്‍ കാരണം അറബിയല്ലാത്ത മുഴുവന്‍ ഭാഷകളും രണ്ടു നൂറ്റാണ്ടിനപ്പുറത്തുള്ളത് ചിലത് പറ്റെ നിര്‍ജീവമാണെങ്കില്‍ മറ്റുചിലത് നമുക്ക് വായിച്ചെടുക്കാന്‍ പ്രയാസപ്പെടുന്നവിധം പഴയതാണ്. എന്നാല്‍ ഖുര്‍ആന്റെ ഭാഷ ഇന്നും വ്യക്തമായി വായിക്കുകയും ആശയം ഗ്രഹിക്കാവുന്നരൂപത്തില്‍ നിലക്കൊള്ളുകയും ചെയ്യുന്നു.

    ചുരുങ്ങിയ കാലം കൊണ്ട് ഖുര്‍ആന്‍ ലോകമാകെ പ്രചരിച്ചു. ഖുര്‍ആനെതിരെ പരമാവധി ശക്തി ഉപയോഗിച്ചു എതിര്‍ത്തുകൊണ്ടിരിക്കുന്ന  സമൂഹം ലോകത്തെക്കാലത്തുമുണ്ടായിട്ടും 1400 വര്‍ഷത്തിനിടയില്‍ ഖുര്‍ആന്റെ ഈ വെല്ലുവിളിക്ക് മാത്രം മറുപടിയുണ്ടായില്ല. അതിനാരെങ്കിലും സന്നദ്ധമായി മുന്നോട്ടുവന്നിരുന്നെങ്കില്‍ ഖുര്‍ആനെതിരെയുള്ള ശ്രമത്തിന് ഏറ്റവും നല്ല  പ്രതികരണം അതാകുമായിരുന്നു. മാത്രമല്ല മുസ്ലിംകള്‍ പോലും ഇസ്‌ലാമിനെ കയ്യൊഴിക്കാന്‍ അത് കാരണമാകുമായിരുന്നു. അതിന് സാധ്യമല്ലാത്തതിനാല്‍ ഖുര്‍ആന്‍ ഈ നിമിഷവും ലോകത്തുള്ള ചിന്തകരെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പത്രപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ യിവോണ്‍ റിഡ്‌ലിയെ ഖുര്‍ആന്‍ കീഴടക്കി. അതിന് മുമ്പ് ജൂതമത്തില്‍ ജനിച്ച് മര്‍യം ജമീലയായിമാറിയ അമേരിക്കന്‍ എഴുത്തുകാരിയ മാര്‍ഗരറ്റ് മാര്‍ക്കസ് ഉണ്ടായിരുന്നു. ഇപ്പോഴിതാ സാക്ഷാല്‍ ടോണിബ്ലയറിന്റെ ഭാര്യസഹോദരി ലോറന്‍ ബൂത്തും. (മുകളിലെ ചിത്രം അവരുടേതാണ്)

    ഇവരൊക്കെ ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയ ഒരു ഗ്രന്ഥത്തിന്റെ അനുയായികളാകാന്‍ തീരുമാനിച്ചുവെങ്കില്‍ തെറ്റിയത് ആര്‍ക്ക് ഇവര്‍ക്കോ അതല്ല പ്രസ്തുതവാദം ഉന്നയിച്ചവര്‍ക്കോ?. ഞാന്‍ പറയുന്നു തെറ്റുപറ്റിയത് ഖുര്‍ആന്‍ മനുഷ്യസൃഷ്ടിയാണെന്ന് പറയുന്നവര്‍ക്കാണ്. അല്ലെന്നു പറയുന്നവര്‍ എന്തുകൊണ്ട് ഖുര്‍ആന്റെ വെല്ലുവിളി സ്വീകരിക്കപ്പെടാതെ പോകുന്നു എന്നതിന് യുക്തിഭദ്രമായ ഒരു വിശദീകരണം നല്‍കേണ്ടതുണ്ട്.

    (ഖുര്‍ആനിന്റെ ദൈവികതക്കുള്ള തെളിവുകള്‍ എന്ന പരമ്പര തല്‍കാലം ഇവിടെ അവസാനിക്കുന്നു.)