Saturday 30 July 2011

സംസം അത്ഭുതങ്ങളുടെ പുണ്യതീര്‍ത്ഥം

                                    
                                                മനുഷ്യന്‍ ദൈവിക പാത കൈവിടുകയും ഭുമിയില്‍ കുഴപ്പങ്ങള്‍  വിതച്ചു സത്യത്തില്‍ നിന്ന് അകന്നു പോകുകയും ചെയ്യുമ്പോള്‍ അവരെ സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കാന്‍ അള്ളാഹു എക്കാലവും ദൂതന്മാരെ അയക്കാറുണ്ട്.അങ്ങനെ ഭുമിയില്‍ മനുഷ്യനെ നന്മയിലേക്ക് ക്ഷണിക്കാന്‍ കടന്നു വന്ന പ്രവാചകനാണ് മഹാനായ ഇബ്രാഹീം നബി(അ) അദ്ധേഹത്തിന്റെ ഭാര്യയാണ് സാറ(റ) വളരെ സന്തോഷത്തോടെ ജീവിച്ച ഇബ്രാഹീം(അ)സാറ(റ) ദമ്പതികള്‍ക്ക് പക്ഷെ പ്രായമായിട്ടും കുട്ടികള്‍ ഒന്നും ഉണ്ടായിരുന്നില്ല.
                                                ഒരിക്കല്‍ സാറ(റ)ബീവി ഒരു രാജ്യത്തു കൂടി കടന്നു പോകുകയായിരുന്നു. ആ രാജ്യം ഭരിച്ചിരുന്നത് ഒരു ഏകാധിപധിയായ ഭരണാധികാരി ആയിരുന്നു.സുന്ദരികളായ സ്ത്രീകള്‍ രാജ്യത്ത് കണ്ടാല്‍ പിടിച്ചു കൊണ്ട് വരാന്‍ അദ്ദേഹം കിങ്കരന്മാരെ ഏര്‍പ്പാട് ചെയ്തിരുന്നു.സുന്ദരിയായ സാറ ബീവിയും രാജ കിങ്കരന്മാരുടെ കണ്ണില്‍ പെട്ടു അവര്‍ സാറ(റ)യെ കൊട്ടാരത്തിലേക്ക് പിടിച്ചു കൊണ്ട് പോയി
                                                       എല്ലാ സത്രീകളെയും സമീപിക്കുന്നത് പോലെ രാജാവ്‌ സാറ(റ)അടുത്ത് വന്നു.പക്ഷെ സാറ(റ)ന്റെ അടുത്ത്‌ എത്തിയതും രാജാവ്‌ തളര്‍ന്നു പോയി പിന്നിട് തളര്‍ച്ച മാറിയപ്പോ, വീണ്ടും സമീപിച്ചു.അപ്പോഴും രാജാവ്‌ തളര്‍ന്നു പോയി.പലപ്രാവശ്യം ഇത് ആവരതിച്ചപ്പോള്‍ ഇത് ഒരു അസാധാരണ സ്ത്രീ ആണെന്ന് രാജാവിന്‌  മനസിലായി. മാപ്പ് പറഞ്ഞ്‌ തന്റെ വെലക്കാരികളില്‍ ഏറ്റവും സുന്ദരിയായ ഹാജറ(റ)യെ സമ്മാനമായി നല്‍കി രാജാവ്‌ അവരെ യാത്രയാക്കി.തനിക്കു രാജാവ്‌ സമ്മാനിച്ച ഹാജറ എന്നാ വേലക്കാരിയെ സാറ(റ)ഇബ്രാഹീം(അ)നു നല്‍കി.
                     കുറച്ചു കാലം കഴിഞ്ഞപ്പോള്‍ നീണ്ട കാത്തിരിപ്പിനടിവില്‍ ഇബ്രാഹീം നബിക്ക്(അ) തന്റെ 99 ആമത്തെ വയസിനു ശേഷം ഹാജറ(റ) ഇല്‍ ഒരു ആണ്‍കുട്ടി ജനിച്ചു.ആ കുട്ടിക്ക് ഇസ്മയില്‍ എന്ന് പേര് വിളിച്ചു.കുട്ടി ജനിച്ചപ്പോള്‍ കാലങ്ങളായി സ്നേഹത്തോടെ ജീവിച്ചിരുന്ന ഇബ്രാഹീം(അ) സാറ(റ) ദമ്പതികളില്‍ ചില അനൈക്യങ്ങള്‍ ഉണ്ടായി.കുട്ടി ജനിച്ചപ്പോള്‍ കുട്ടിയുള്ള ഹാജറ(റ)  യോട് കൂടുതല്‍ സ്നേഹമായിതീരുമെന്നു സാറ(റ)  കരുതി.അത്രയും സ്നേഹത്തില്‍ ആയിരുന്നു ഇബ്രാഹീം(അ) സാറ(റ)  ദമ്പതികള്‍. സ്ത്രീ സഹജമായ ഈ കാരണത്താല്‍ ഹാജറ(റ)നെയും കുട്ടിയേയും കഅബാലയത്തില്‍ ‍ കൊണ്ടുവന്നു ഉപേക്ഷിക്കാന്‍ അള്ളാഹു ഇബ്രാഹീം(അ) നോട് പറഞ്ഞു.അല്ലാഹുവിന്റെ കല്പനപ്രകാരം മകനായ ഇസ്മായിലിനെയും ഹാജറ(റ)യെയും കൂട്ടി  ഇബ്രാഹീം(അ) കഅബാലയത്തിന്റെ പരിസരത്ത് വന്നു.എന്നിട്ട് ഒരു തോല്പാത്രത്തില്‍  കാരക്കയും മറ്റൊരു പാത്രത്തില്‍ വെള്ളവും അവരുടെ അടുത്ത വെച്ചു.എന്നിട്ട് തിരിച്ചു പോകാന്‍ ഒരുങ്ങി.
                               പുല്ലു മുളക്കാത്ത ചുട്ടുപൊള്ളുന്ന മരുഭുമിയാണ് അന്ന് കഅബാലയത്തിന്റെ പരിസരം.ജ്വലിക്കുന്ന സൂര്യന് കീഴെ ഒരു തണലും ഉണ്ടായിരുന്നില്ല.വെള്ളമില്ലാത്ത ആ പ്രദേശത്ത്‌ മനുശ്യവാസവും ഉണ്ടായിരുന്നില്ല.. ആകാശത്ത്‌ ഒരു പറവയെ പോലും കാണാന്‍ പറ്റാത്ത,നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചുട്ടുപൊള്ളുന്ന മരുഭുമി മാത്രം.
                          ഇബ്രാഹീം നബി(അ) തിരിച്ചു പോകുമ്പോള്‍ ഹാജറ(റ)ചോദിച്ചു.ഈ മരുഭുമിയില്‍ ഞങ്ങളെ ഒറ്റയ്ക്ക് ആക്കി നിങ്ങള്‍ എങ്ങോട് പോകുകയാണ്?ഞങ്ങളെ ആരെ എല്പിച്ചാണ്‌ നിങ്ങള്‍ പോകുന്നത്?
ഇബ്രാഹീം(അ)പറഞ്ഞു.. അല്ലാഹുവിനെ!!!!!അതും പറഞ്ഞു മഹാനായ ഇബ്രാഹീം(അ)തിരിച്ചു പോയി.അമ്മയും കുഞ്ഞും കാഴ്ച്ചയില്‍ നിന്നും മറയും വരെ തിരിഞ്ഞു നോക്കാതെ ഒട്ടകത്തെ തെളിച്ച ഇബ്രാഹീം നബി(അ)തൊട്ടടുത്ത മലയുടെ താഴ്വാരത്ത് എത്തിയപ്പോള്‍ ഒട്ടകത്തെ നിര്‍ത്തി.എന്നിട്ട്  കഅബാലയത്തിലേക്ക്തിരിഞ്ഞു പ്രാര്‍ത്ഥിച്ചു.

.ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ സന്തതികളില്‍ നിന്ന്‌ ( ചിലരെ ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്‍റെ പവിത്രമായ ഭവനത്തിന്‍റെ ( കഅ്ബയുടെ ) അടുത്ത്‌ ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ്‌ ( അങ്ങനെ ചെയ്തത്‌. ) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട്‌ ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക്‌ കായ്കനികളില്‍ നിന്ന്‌ നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന്‌ വരാം.(സൂറത്ത് ഇബ്രാഹീം 37)

                                        പ്രാര്‍ത്ഥന കഴിഞ്ഞു എല്ലാം ദൈവത്തിനു സമര്‍പ്പിച്ചു ഇബ്രാഹീം(അ) യാത്രയായി.മരുഭുമിയുടെ ഹൃദയഭാഗത്ത് കത്തിജ്വലിക്കുന്ന സൂര്യന് കീഴെ ഒരു അമ്മയും കുഞ്ഞും മാത്രം.ഹാജറ(റ)കുട്ടിക്ക് മുല കൊടുക്കുകയും ഇബ്രാഹീം(അ)വെച്ച പാത്രത്തില്‍ നിന്നും വെള്ളം കുടിക്കുകയും കാരക്ക തിന്നുകയും ചെയ്തു കൊണ്ട് ദിവസങ്ങള്‍ തള്ളി നീക്കി.
                          കുറച്ചു ദിവസത്തിനകം പാത്രത്തിലെ ഭക്ഷണവും വെള്ളവും തീര്‍ന്നു.വിശപ്പ്‌ സഹിക്കാന്‍ കഴിയാതെ കുട്ടിയായ ഇസ്മയില്‍(അ)കരയാന്‍ തുടങ്ങി.ഹാജറ ബീവി ഒന്നും കഴിക്കാതെ ക്ഷീനിതയായി.മാത്രമല്ല കുട്ടിക്ക് കൊടുക്കാന്‍ മുലയില്‍ പാലും ഇല്ല,
അവസാനം ദാഹത്തിന്റെ പാരവശ്യം കാരണം കുട്ടി മരുഭുമിയില്‍ കാലിട്ടടിക്കാന്‍  തുടങ്ങി,അല്‍പ്പനിമിഷങ്ങള്‍ക്ക് അകം കുട്ടി മരിക്കും എന്നാ അവസ്ഥയായി.ക്ഷീണവും ആധിയുമായി ഹാജറ(റ)വെള്ളം തിരഞ്ഞു തൊട്ടടുത്തുള്ള സഫ മലയുടെ മുകള്‍ഭാഗത്ത് കയറി.എന്നിട്ട് താഴ്വരയിലേക്ക് നോക്കി.ആരെയും കാണാനില്ല, വെള്ളത്തിന്റെ ലക്ഷണങ്ങളും ഇല്ല.അവിടുന്ന് ഇറങ്ങി ഓടി കുട്ടിയുടെ അടുത്ത്‌ വന്നു.കുട്ടി മരണത്തോട് മല്ലിടുകയാണ്.ഉടനെ അടുത്തുള്ള മര്‍വ മലയുടെ മുകളില്‍ എത്തി,എന്നിട്ട് ചുറ്റും നോക്കി.. ഒന്നും ഇല്ല വീണ്ടും കുട്ടിയുടെ അടുത്തേക്ക്.ഇങ്ങനെ സഫയുടെയും മര്‍വയുടെയും ഇടയില്‍ 7 പ്രാവശ്യം ഇത് ആവര്‍ത്തിക്കപ്പെട്ടു.
                                           ശേഷം കുട്ടിയുടെ അടുത്ത്‌ എത്തിയപ്പോള്‍ ദൈവത്തിന്റെ മാലാഖ ജിബ്രീല്‍(അ)അവിടെ ഇറങ്ങി വന്നു.എന്നിട്ട് കുട്ടി കാലിട്ടടിക്കുന്ന സ്ഥലത്ത് മെല്ലെ തന്റെ ചിറകു കൊണ്ട് അടിച്ചു.പെട്ടെന്ന് അവിടെ വെള്ളം പൊട്ടി ഒഴുകി.ഇസ്മയില്‍(അ)കാലിനടിയില്‍ നിന്നും ഉറവ പൊട്ടി ഒഴുകിയ ആ വെള്ളത്തെ ഹാജറ(റ)ഒരു തടം കെട്ടി തടഞ്ഞു നിര്‍ത്തി.അപ്പോള്‍ ജിബ്രീല്‍(അ)പറഞ്ഞു."അത് കെട്ടി നിര്തെണ്ടതില്ല  ഈ ഭുമിയിലെ എല്ലാവരുടെയും ദാഹം തീര്‍ക്കാന്‍ അത് മതിയാകുന്നതാണ്"
{1979 നു ഇംഗ്ലീഷ് ഭുമിഷസ്ത്രഞ്ഞന്മാരുടെ മേല്‍നോട്ടത്തില്‍ 4 പംബ് വെച്ച് 24 മണിക്കൂര്‍ സംസം വറ്റിക്കാന്‍ നോക്കിയിട്ട് 75 cm ജലനിരപ്പ്‌ ഉയര്‍ന്നു എന്നത് ചരിത്രം}വെള്ളം ലഭിച്ചപ്പോള്‍ അതില്‍ നിന്നും അവര്‍ കുടിക്കുകയും കുട്ടിക്ക് നല്‍കുകയും ചെയ്തു.അങ്ങനെ കുട്ടി മരണത്തില്‍ നിന്നും രക്ഷപ്പെട്ടു.
                                     വെള്ളം വന്നപ്പോള്‍ അവിടെ ആകാശത്ത്‌ പറവകള്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങി.മുന്പ് പറവകള്‍ പറക്കാത്ത സ്ഥലത്ത് പറവകളെ കണ്ടപ്പോള്‍ അതിനടുത്ത് കൂടെ പോകുന്ന യാത്രസഘം വെള്ളം തിരഞ്ഞു കഅബാലയതിന്റെ പരിസരത്തേക്ക് വന്നു.വെള്ളം കണ്ടപ്പോള്‍ അവര്‍ അതില്‍ നിന്നും കുടിക്കുകയും ഒട്ടകങ്ങള്‍ക്കു നല്‍കുകയും ചെയ്തു.താമസിയാതെ ധാരാളം യാത്രാസംഘം അവിടേക്ക് വരികയും വെള്ളം ഉപയോഗികുകയും ചെയ്തു.
                                      വെള്ളം ഉള്ള പ്രദേശമായി മാറിയതോടെ ഈജിപ്തില്‍ നിന്നും ജുര്‍ഹൂം ഗോത്രം അവിടെ തമ്പടിച്ചു സ്ഥിര താമസം ആക്കി.താമസിയാതെ അവിടെ ഒരു ധാരാളം ആളുകള്‍ ഉള്ള തിരക്ക് പിടിച്ച പ്രദേശമായി മാറി.വലിയ ഒരു നാഗരികത തന്നെ അവിടെ വളര്‍ന്നു വന്നു.
                               ഹാജറ ബീവിയും ഇസ്മയില്‍(അ) ഉം വളരെ സന്തോഷത്തോടെ ജീവിക്കാന്‍ തുടങ്ങി.ഇബ്രാഹീം നബി(അ) ആഴ്ചയില്‍ ഒരിക്കല്‍ അവരെ സന്തരഷിച്ചു കൊണ്ടേയിരുന്നു. മഹാനായ ഇസ്മയില്‍(അ) കല്യാണപ്രായമായപ്പോള്‍ മക്കയില്‍ തമ്പടിച്ച ജുര്‍ഹൂം ഗോത്രത്തില്‍ നിന്നും അദ്ദേഹം കല്യാണം കഴിച്ചു;[ആ പരമ്പരയിലാണ് ഹബീബായ മുഹമ്മദ്‌ മുസ്തഫ{സ}ജനിക്കുന്നത്]
                                   കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇബ്രാഹീം(അ)ഉം ഹാജറ ബീവിയും ഇസ്മയില്‍(അ)ഉം ഒക്കെ ഈ ലോകത്തോട്‌ വിട പറഞ്ഞു. ഇവരുടെ വേര്‍പാടിന് ജുര്‍ഹൂം ഗോത്രത്തിലെ പിന്‍തലമുറക്കാര്‍ ഒക്കെ അക്രമികളായി മാറി.കഅബാലയതിന്റെ പവിത്രതയെ അവര്‍ കളങ്കം വരുത്തി.അങ്ങനെ അവര്‍ മഹാ അധപ്പതിച്ചവര്‍ ആയപ്പോള്‍ സംസം കിണര്‍ വറ്റിപ്പോയി.പില്‍ക്കാലത്ത് അത് എവിടെയാണെന്ന്
തിരിച്ചറിയാന്‍ ആവാത്ത വിധം അത് മണ്ണ് വന്നു മൂടിപ്പോയി.
                                             കാലങ്ങള്‍ക്ക് ശേഷം മുഹമ്മദ്‌ നബിയുടെ വല്ല്യുപ്പ അബ്ദുല്‍ മുത്തലിബിന്റെ കാലത്ത് അദ്ദേഹം ഒരു സ്വപ്നം കണ്ടു. അത് സംസം കിണറിനെ പറ്റി ആയിരുന്നു.പൂര്‍വികരാല്‍ കേട്ട ആ സംസം കിണര്‍ കുഴിക്കാന്‍ അബ്ദുല്‍മുതലിബിനു അള്ളാഹു സ്വപ്നത്തിലൂടെ നിര്‍ദേശം നല്‍കി.കിണറിന്റെ സ്ഥാനവും സ്വപ്നത്തിലൂടെ ലഭിച്ചു.
                          അബ്ദുല്‍ മുത്തലിബ് ആ കിണര്‍ കുഴിച്ചു.അത്ഭുദം മക്കക്കാര്‍ അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു കുടിവെള്ള സ്രോതസ്സ് അവിടെ ഉദയം ചെയ്തു.മുഹമ്മദ്‌ നബിയുടെ{സ}ജനനത്തിനു മുന്പായി അദ്ധേഹത്തിന്റെ കുടുംബത്തില്‍ തന്നെ ആ സംസം വന്നു ചേര്ന്നു.ഇന്നും വറ്റാത്ത ഉറവയായി ഉമ്മത് മുഹമ്മദ്‌{സ} യുടെ മുന്‍പില്‍ സംസം നിലകൊള്ളുന്നു.


                                 .
                  

1 comment:

  1. സാറ ബീവിയുടെ ഉപ്പാടെ പേര് എന്താണ്

    ReplyDelete

നിങ്ങളുടെ അഭിപ്രായം പോസ്റ്റ്‌ ചെയ്തിട്ട് പോകണേ!!!!