Sunday 31 July 2011

കാണാതെ പോയ മെസേജ്


                              
                                                    ഇന്ത്യയില്‍ കോടിക്കണക്കിനു മൊബൈല്‍ ഉപഭോപ്ക്താക്കള്‍ ഉണ്ട് നമ്മളൊക്കെ വര്‍ഷങ്ങളായി മൊബൈല്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.നമുക്ക് അതിലേക്കു പലരും മെസേജ് അയക്കാറുണ്ട്.വന്ന ഉടനെ നാം അത് ആകാംഷയോടെ വായിക്കാറും ഉണ്ട്.കാമുകന്‍ അയച്ച മെസേജ് കാമുകി വായിക്കാറുണ്ട്.സുഹൃത്ത്‌ അയച്ച തമാശ നിറഞ്ഞ മെസേജ് വായിച്ചു ചിരിച്ചു ചിരിച്ചു forward ചെയ്യാറുണ്ട്.
                                  പക്ഷെ കേരളത്തിലെ മുഖ്യമന്ത്രി നമുക്ക് ഒരു മെസേജ് അയച്ചാലോ? നാം അതിനെ കുറച്ചു കൂടെ ഗൌരവത്തോടെ കാണും.വളരെ സൂക്ഷിച്ചു വായിക്കും. അല്ലെ? ഇന്ത്യന്‍ പ്രധാനമന്ത്രി നമുക്ക് ഒരു മെസേജ് അയച്ചാലോ?നാം വളരെ പ്രാധാന്യത്തോടെ അത് വായിക്കുകയും അത് ആവേശത്തോടെ മറ്റുള്ളവരോട് പറയുകയും ചെയ്യും.അല്ലെ?
                                          എന്നാല്‍ എന്നെയും നിങ്ങളെയും സൃഷ്‌ടിച്ച പടച്ചതമ്പുരാന്‍ നമുക്ക് കുറച്ചു മെസേജ് അയച്ചിട്ടുണ്ട്.നാം അത് കണ്ടിട്ടുണ്ടോ? അത് വായിക്കാന്‍ തയ്യാറായിട്ടുണ്ടോ?അതില്‍ ഏത് വിഷയമാണ്‌ പറഞ്ഞത് എന്ന് മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?
                                               ദൈവം അയച്ച മെസേജിനു ഒരു പ്രത്യേകത ഉണ്ട്.അതില്‍ അശ്ലീലങ്ങള്‍ ഒന്നും ഇല്ല.മാത്രമല്ല അതില്‍ ചിരിക്കാനായി കൂടുതലൊന്നും കാണില്ല.കൂടുതലും ചിന്തിക്കാനും ജീവിതത്തില്‍ പകര്‍ത്താനും ഉള്ളതാണ്.
                                             അള്ളാഹു അയച്ച ആ മെസേജ് ആയ ഖുര്‍ആന്‍ വായിക്കുന്തോറും നാം നന്നയിക്കൊണ്ടിരിക്കും.അതിലെ ഓരോ മെസേജും അവഗണിക്കുമ്പോള്‍ നാം തിന്മയിലേക്ക് നീങ്ങുകയും ചെയ്യും.
                                      ലോകത്ത് സമത്വവും സമാധാനവും സന്തോഷവും കൊണ്ട് കൊണ്ട് വന്ന ആ ഗ്രന്ഥത്തെ വായിക്കുകയും അധര്‍മത്തിലൂടെ ഭുമിയെ മലീമസമാക്കുന്നവര്‍ക്ക് പരിജയപ്പെടുത്തുകയും ചെയ്യുക.
         ഇത് പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം 
                                                    
അലിഫ്‌ ലാം മീം..{1}
 
ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌.{2}
 
അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന്‌ ചെലവഴിക്കുകയും.{3}
 
 നിനക്കും നിന്റെമുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ ( സൂക്ഷ്മത പാലിക്കുന്നവര്‍ )..{4}
 
അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍..{5}
 

2 comments:

  1. നല്ല സന്ദേശം..
    ആശംസകള്‍ നേരുന്നു...

    ReplyDelete
  2. മാഷാ അല്ലാഹ്.. വളരെ നല്ല അവതരണം.. ഈ ബ്ലോഗ് ഇതുവരെ എന്റെ ശ്രദ്ധയിൽ പെട്ടില്ലല്ലോ പടച്ചോനേ.. അല്ലാഹു സ്വീകരിക്കട്ടെ.. ആമീൻ

    ReplyDelete

നിങ്ങളുടെ അഭിപ്രായം പോസ്റ്റ്‌ ചെയ്തിട്ട് പോകണേ!!!!