Monday 29 August 2011

പെരുന്നാള്‍ ഒരു വിശുദ്ധ ജീവിതത്തിലേക്ക് കടക്കാനുള്ള പ്രതിഞ്ജയുടെ സുദിനം.


                                                   
                          അല്ലാഹുവിന്റെ മഹത്വം വഴ്ത്തിക്കൊണ്ടും അവന്റെ ഏകത്വം അംഗീകരിച്ചു കൊണ്ടും,അവന്റെ അനുഗ്രഹങ്ങള്‍ സ്മരിച്ചു കൊണ്ടും ആരംഭിക്കുന്ന ഭക്തിനിര്‍ഭരമായ പ്രഭാതമാണ് നമ്മുടെ പെരുന്നാള്‍ പ്രഭാതം .ഈ സുദിനത്തില്‍ഈദ്‌ ആശംസകള്‍കൈമാറുമ്പോഴുള്ള ഉള്‍പുളകവും,കുടുംബബന്ധം  സുദൃഡമാക്കുമ്പോഴുള്ള  മനസ്സ് നിറയലും പുതു വസ്ത്രത്തിന്റെ പുതുമണത്തോടൊപ്പം  ജീവിത വിശുദ്ധിയിലേക്കുള്ള പുതിയ ചുവടു വെപ്പുമായിരിക്കണം നമ്മുടെ സന്തോഷത്തെ ഇരട്ടിപ്പിക്കേണ്ടത്..    

                                        കൊല്ലം തോറും നടത്തി വരുന്ന ആണ്ടറുതികളായി പെരുന്നാളാഘോഷിക്കുന്ന ഒരു  വിഭാഗത്തില്‍ നാം പെട്‌ു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. അവര്‍ക്ക് ഈദും,ക്രിസ്തുമസും,വിഷുവും,ഓണവും കുടിച്ചു കൂത്താടാനുള്ള ദുരന്തദിനങ്ങളാണ് മദ്യവും സിനിമയും മതിമറന്ന ടൂര്‍ പ്രോഗ്രമുകളുമാണവര്‍ക്ക് ഈദ്‌ സുദിനം.വ്രതത്തിന്‍റെ വില അറിയാത്തവര്‍,പശ്ചാത്താപത്തിന്റെ പവിത്രത അറിയാത്തവര്‍,ലൈലതുല്‍ കദറിന്റെ പുണ്യം ഗ്രഹിക്കാത്തവര്‍ ,തക്ബീരിന്റെ മഹത്വം മനസിലാക്കാത്തവര്‍,ഈദ്‌ മുസല്ലയുടെ ഉദ്ബോതനം ശ്രവിക്കാത്തവര്‍. അവരുടെ പെരുന്നാളുകള്‍ ഇരട്ടി തിന്മകള്‍ വര്‍ധിപ്പിക്കുന്ന ദുര്‍ദിനങ്ങളാണ്. സഹോദരങ്ങളെ  അക്കൂട്ടത്തില്‍ നാം ഉള്‍പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.


                                     പദങ്ങള്‍ പോലും വഴിമാറ്റപ്പെട്ട ഒരു ലോകത്താണ് നമുള്ളത്.മുന്പ്‌ കാലത്തെ  അടക്കവും ഒതുക്കവും എന്നതിന് പകരം ഇന്ന് അടിച്ചു പൊളിയാണ്‌  എവിടെയും,ആഘോഷങ്ങളുടെ പോലും ചൈതന്യം നിശ്ചയിക്കേണ്ടത് ആരാധനകളാണെന്ന ഇസ്ലാമിക അധ്യാപനം ഇവിടെ പ്രസക്തമാവുന്നു.മദ്യ ചഷകങ്ങളും സദാചാര ലംഗനങ്ങള്‍ക്ക് വേണ്ടിയുള്ള വിനോദയാത്രകള്‌ുമാണ് ആഘോഷങ്ങള്‍ക്ക്  നിറം പകരുന്നത് എന്ന അന്ധതയില്‍അഭിരമിക്കുന്നവരോട് ആരധനാധിഷ്ട്ടിതമായ സന്തോഷ പെരുന്നാള്‍ കൊണ്ട് മറുപടി പറയാന്‍ നമുക്ക് അവേണ്ടതുണ്ട്.
                       പെരുന്നാള്‍ ഒരു വിശുദ്ധ ജീവിതത്തിലേക്ക് കടക്കാനുള്ള പ്രതിഞ്ജയുടെ സുദിനമാവനം. തനിക്ക് വേണ്ടി മാത്രം അദ്വാനിച്ച്‌ നമുക്ക് കിട്ടിയത്‌ തിന്നു ,കുടിച്ചു ,സുഖിച്ചു ആയുസ്സ് തീര്‍ക്കെണ്ടതല്ല മനുഷ്യ ജീവിതം നമ്മുടെ സമൂഹത്തോട് നമുക്ക് ബാധ്യത ഉണ്ട്.മനുഷ്യന്‍ മൃഗത്തെക്കാള്‍ അധപധിച്ചു സംസകാര ശൂന്യരായി മാറിക്കൊണ്ടിരിക്കുകയാണ് അവര്‍ക്ക് മാനവിക മൂല്യങ്ങളും ധര്‍മ വിശുദ്ധിയും പടിപ്പിക്കേണ്ട ബാധ്യത നമ്മിലാനു  എന്ന ബോധ്യം നമുക്ക് ഉണ്ടാവേണ്ടതുണ്ട് അതിനുള്ള അറിവ് ഖുര്‍ആന്‍ നല്‍കുന്നു അതിന്റെ ഊര്‍ജം നമ്മുടെ ഈമാന്‍ പ്രദാനം ചെയ്യും ആത്മാര്‍ഥമായ ആരാധനകള്‍ നമ്മെ അതിനു സജ്ജരാക്കും.

ഒരു പവിത്ര മാസത്തിന്റെ അസ്തമയത്തില്‍  മറ്റൊരു വിശുദ്ധിയുടെ പിറവിക്കായി നമുക്ക്‌ കൈകോര്‍ക്കാം............

                                                                                              ഈദാശംസകളോടെ  .........
                                                                                                മുഹമ്മദ്‌ നസീം കെ കെ 


    2 comments:

    1. പവിത്രമായ മാസത്തിന്റെയും പെരുന്നളിന്റെയും സത്ത ഉള്‍കൊള്ളുന്ന വരികള്‍ക്ക് ആശംസകള്‍.. ഒപ്പം പെരുന്നാള്‍ ആശംസകളും..

      ReplyDelete
    2. Eid Mubarak :)

      ReplyDelete

    നിങ്ങളുടെ അഭിപ്രായം പോസ്റ്റ്‌ ചെയ്തിട്ട് പോകണേ!!!!